Entertainment

മലയാള സിനിമയും പുരുഷ കേന്ദ്രീകൃതമാണ്; ഹണി റോസ്

ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ വന്ന താരമാണ് ഹണി റോസ്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ താരം അഭിനയിച്ചു. താരം ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.

എല്ലാ പുരുഷന്‍മാരും പരസ്ത്രീ ബന്ധം ഉള്ളവരാണെന്നും അതിനാല്‍ താന്‍ വിവാഹം കഴിക്കുന്നില്ലെന്നും താരം പറഞ്ഞിരുന്നു. മാത്രമല്ല, മലയാള സിനിമയും പുരുഷ കേന്ദ്രീകൃതമാണ്.

മലയാളം സിനിമ നായകന്‍മാര്‍ക്ക് ചുറ്റും വട്ടം ചുറ്റുന്നതാണ്. ഉദാഹരണത്തിന് ഉയരെ എന്ന സിനിമ എടുത്താല്‍ പാര്‍വ്വതി ഒറ്റയ്ക്ക് അഭിനയിച്ചാല്‍ പോലും വിജയിക്കുന്ന സിനിമയില്‍ രണ്ട് നായകന്‍മാരെ ഉള്‍പ്പെടുത്തി.

ഇത് പ്രായോഗിക ബുദ്ധിമുട്ടുകളെ മറികടക്കാന്‍ വേണ്ടിയാണ്. പ്രേക്ഷകര്‍ക്കും നായകന്‍മാരെ കേന്ദ്രീകരിച്ചുള്ള കഥകളിലാണ് കൂടുതല്‍ താല്‍പര്യമെന്നും ഹണിറോസ് പറഞ്ഞു.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വൺ ബൈ ടു, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, റിംഗ് മാസ്റ്റർ, ബഡി, സർ സി.പി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

Most Popular

To Top