മലയാള സിനിമയിലെ വിദേശിയായ വില്ലനായിരുന്നു ഗാവിന് പക്കാര്‍ഡ്. മലയാളികള്‍ക്ക് വളരെ പരിചിതനായ വില്ലനായിരുന്നു ഗാവിന്. മിക്ക സിനിമകളിലും ഈ വിദേശി അഭിനയിച്ചിരുന്നു. കുറെക്കാലത്തിന് മുന്‍പ് തന്നെ അദ്ദേഹം മരിച്ചു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പ്രിയ പുത്രി അച്ചനെക്കുറിച്ച് പറയുകയാണ്.
ഗാവിന് പക്കാര്‍ഡിന്റെ മകളും മോഡലുമായ എറീക പക്കാര്‍ഡ് സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവെച്ചു. അച്ഛന്റെ ജന്മദനത്തിലാണ് എറീക പഴയ ഫോട്ടോയ്ക്കൊപ്പം അച്ഛനെക്കുറിച്ചുള്ള ഒരു കുറിപ്പ് എറീക്ക പങ്കുവെച്ചത്.
അച്ഛന്റെ കൈയില്‍ കെട്ടിചിടിച്ചിരിക്കുന്ന കൊച്ചുകുട്ടിയായ എറീക്കയുടെ ചിത്രമാണ് അവര്‍ പങ്കുവെച്ചത്. കൂടെ മറ്റ് സഹോദരങ്ങളും ഉണ്ട്. വളരെ സുന്ദരനായി പൂച്ചക്കണ്ണുകളുള്ള ഒരു യുവാവ് തന്റെ മക്കളോടൊപ്പം ഇരിക്കുന്നു.
വി മിസ് യു എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. ഹിന്ദി-മലയാളം സിനിമകളില്‍ ധാരാളം വേഷങ്ങള്‍ അദ്ദേഹം ചെയ്തിരുന്നു. സീസണ്, ആര്യന്, ബോക്സര്‍, ജാക്പോട്ട്, ആനവാല് മോതിരം, ആയുഷ്കാലം തുടങ്ങിയ ആയിരുന്നു ഗാല്വിന് അഭിനയിച്ച മലയാള ചിത്രങ്ങള്‍.
ഏഴു വര്‍ഷം മുന്‍പാണ് മുംബൈയിലെ ഒരു സ്വകാര്യ നഴ്സിങ് ഹോമിലായിരുന്നു ശ്വാസകോശരോഗം ബാധിച്ച ഗാല്വിന്റെ അന്ത്യം. എറീക്ക ഇന്ന് വലിയ മോഡലാണ്. നാളെ അച്ചനെ പോലെ വലിയ താരവുമാകും.
