Entertainment

മലയാളത്തിലെ സൂപ്പര്‍ താരം തന്നോട് കിടക്കാന്‍ ആവശ്യപ്പെട്ടു; ബംഗാളി താരം ശ്രീലേഖ

സിനിമയിലെ കാസ്റ്റ് കൗച്ചിങ് പണ്ടുമുതലേ ഉണ്ടായിരുന്നുവെന്നും കാസ്റ്റ് കൗച്ചിങ് നേരിടണ്ടി വന്ന അനുഭവങ്ങളും പല നടിമാരും തുറന്ന പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ശ്രീലേഖ മിത്ര എന്ന ബംഗാളി സിനിമ താരവും അത്തരത്തില്‍ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റ് കൗച്ച് അനുഭവത്തപ്പറ്റി പറയുകയാണ്.

മലയാള സിനിമയില്‍ നിന്നാണ് താരത്തിന് ഇത്തരത്തില്‍ ഒരനുഭവം നേരിടേണ്ടി വന്നത്. ബംഗാള്‍ ചിത്രങ്ങള്‍ക്ക് പുറമെ മറ്റ് ഭാഷ ചിത്രങ്ങളിലും നായികയായി തിളങ്ങിയ താരം ഇപ്പോള്‍ അമ്മ വേഷങ്ങളിലാണ് കൂടുതലും അഭിനയിക്കുന്നത്. മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സീരിയലിലാണ് കൂടുതലായും താരം അഭിനയിക്കുന്നത്.

ഒരു ബംഗാളി മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് തന്റെ കാസ്റ്റ് കൗച്ച് അനുഭവം അവര്‍ വെളിപ്പെടുത്തിയത്. സിനിമ മേഖലയില്‍ ഉയര്‍ന്നു വരുന്ന പരാതികള്‍ പോലെ അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് താനും അത്തരം അവസ്ഥകളില്‍ കൂടി കടന്നു പോയിട്ടുണ്ടെന്നും ഇത്തരം സാഹചര്യങ്ങളില്‍ നോ പറയാന്‍ ശീലിക്കണമെന്നും താരം പറയുന്നു.

എല്ലാം സിനിമ മേഖലയിലും ഇത്തരം അവസ്ഥകള്‍ നടിമാര്‍ക്ക് ഉണ്ടാകാറുണ്ടെന്നും മലയാളം ഇന്‍ഡസ്ട്രിയല്‍ തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ അവസരം ലഭിച്ചെന്നും, ഒരു നൃത്ത രംഗത്തിനായി സൈറ്റില്‍ ചെന്നപ്പോള്‍ ആ സമയത്തെ ഒരു പ്രമുഖ നടന്‍ തന്നോട് കൂടെ കിടന്നാല്‍ കൂടുതല്‍ അവസരങ്ങള്‍ തരാമെന്ന് പറഞ്ഞെന്നും താരം പറഞ്ഞു.

ഇ കാര്യം നടന്റെ സുഹൃത്ത് കൂടെയായ സംവിധായകനെ അറിയിച്ചപ്പോള്‍ കുറച്ചൊക്കെ വിട്ടു വീഴ്ച ചെയ്യണമെന്ന് ആ സംവിധായകനും തന്നോട് പറഞ്ഞിരുന്നുവത്രേ. അത് കേട്ടതോടെ താന്‍ ആ സിനിമയിലെ നൃത്ത രംഗം പൂര്‍ത്തിയാക്കാതെ അതില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് ശ്രീലേഖ വെളിപ്പെടുത്തുന്നത്.

Most Popular

To Top