Entertainment

മഡോണ സെബാസ്റ്റ്യന്‍ എ.ആര്‍ മുരുഗദോസ് – വിജയ് ചിത്രത്തില്‍ നായിക?

ചെന്നൈ : മലയാളി താരം മഡോണ സെബാസ്റ്റ്യന്‍ ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രത്തില്‍ നായിക ആയേക്കുമെന്ന് സൂചന. വിജയിന്റെ 65-ാമത്തെ സിനിമയായ ഇത് എ.ആര്‍ മുരുഗദോസിന്റെ സംവിധാനത്തിലാണ് ഒരുങ്ങുന്നത്. പുതിയ സിനിമയുടെ അണിയറ വിവരങ്ങള്‍ പുറത്തു വരുന്നത് ‘മാസ്റ്റര്‍’ റിലീസിന് ഒരുങ്ങുന്നതിനിടെയാണ്.

പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, മഢോണയുമായി വീഡിയോകോളിലൂടെയാണ് മുരുഗദോസ് പ്രോജെക്ടിനെ കുറിച്ച് ചര്‍ച്ച ചെയ്തത്. മഡോണ തിരക്കഥ ഏറെ ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചു എന്നും വിവരമുണ്ട്.

രണ്ട് നായിമാരാണ് സിനിമയില്‍ ഉണ്ടാകുക. സൂചന പ്രകാരം അതില്‍ ഒന്ന് മഡോണയാണെന്ന് ഉറപ്പിച്ചു. വിജയിന്റെ ജന്മദിനമായ ജൂണ്‍ 22ന് സിനിമയുടെ വിശദവിവരങ്ങള്‍ പുറത്തുവിടും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top