Entertainment

മകള്‍ വന്നതോടെ ചൂടന്‍ രംഗങ്ങളില്‍ അഭിനയയിക്കുന്നത് നിര്‍ത്തിയെന്ന് അഭിഷേക് ബച്ചന്‍

ബോളിവുഡിലെ താരസമ്പന്നമായ കുടുംബമാണ് ബച്ചന്‍ കുടുംബം. ലോകസുന്ദരിയായിരുന്ന ഐശ്വര്യറായി കൂടി ഈ കുടുംബത്തോട് ചേര്‍ന്നതോടെ ഈ കുടുംബത്തിന്റെ പ്രൗഡിക്ക് മാറ്റു കൂടി.

ഇരുവര്‍ക്കുമിടയിലേയ്ക്ക് ആരാധ്യ വന്നതോടെ എല്ലാം കൊണ്ടും സന്തുഷ്ട കുടുംബമായി ഈ കുടുംബം മാറി. ഇപ്പോള്‍ അഭിഷേക് ബച്ചന്‍ ഒരു വെളിപ്പെടുത്തല്‍ നടത്തുകയാണ്.

മകള്‍ വന്നതോടെ താന്‍ ചൂടന്‍രംഗങ്ങളിലെ അഭിനയം നിര്‍ത്തിയെന്നാണ് അഭിഷേക് പറയുന്നത്. ഈ കാരണം കൊണ്ട് തന്നെ പല സിനിമകളും തനിക്ക് നഷ്ടട്മായിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ആരാധ്യയ്ക്ക് ഇപ്പോള്‍ എട്ടുവയസായി.

തന്‍രെ മകള്‍ക്ക് അസ്വസ്ഥത തോന്നുന്ന അല്ലെങ്കില്‍ ഇതൊക്കെ എന്ത് എന്ന് അവള്‍ക്ക് ചോദിക്കേണ്ടി വരുന്ന സിനിമകളില്‍ അഭിനയിക്കില്ലെന്ന് സിനിമയ്ക്ക് സൈന്‍ ചെയ്യുന്നതിന് മുന്‍പ് പറയും. അത്തരത്തിലുള്ള രംഗങ്ങള്‍ സംവിധായകര്‍ ഒഴിവാക്കാറുണ്ട്.

റൊമാന്റിക് സീനുകള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെങ്കില്‍ അത്തരം സിനിമകള്‍ വേണ്ടെന്നുവക്കും. അത്തരത്തില്‍ കുറെ സിനിമകള്‍ തനിക്ക് നഷ്ട്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതില്‍ തനിക്ക് ദുഖമില്ലെന്നും അഭിഷേക് പറയുന്നു.

Most Popular

To Top