Entertainment

മകള്‍ നിഷയെ ഓര്‍ത്ത് അഭിമാനമുണ്ടെന്ന് സണ്ണി ലിയോണ്‍

പോണ്‍ മേഖലയില്‍ നിന്ന് ബോളിവുഡിലേയ് ക്കെത്തിയ താരമാണ് സണ്ണി ലിയോണ്‍. ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍ എന്നത് പ്രത്യേകമായി എടുത്ത് പറയേണ്ടതില്ല. സമൂഹ മാധ്യമങ്ങളില്‍ തന്റെ വിശേഷങ്ങള്‍ എപ്പോഴും താരം പങ്ക് വയ്ക്കാറുണ്ട്.

അഭിനയത്തിന് പുറമേ സമൂഹത്തിലെ നന്മകള്‍ക്കായുമുള്ള താരത്തിന്റെ പ്രവര്‍ത്തനം ഏറെ പ്രശംസനീയമാണ്. ഇരുവര്‍ക്കും മൂന്ന് കുട്ടികളുമുണ്ട്. സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും മൂത്ത കുട്ടിയായ നിഷയെ 21 മാസം പ്രായമുള്ളപ്പോള്‍ ദത്തെടുത്തതാണ്. വാടക ഗര്‍ഭപാത്രത്തിലൂടെ സ്വന്തമാക്കിയ അഷര്‍ സിങ് വെബ്ബര്‍, നോഹ സിങ് വെബ്ബര്‍ എന്നീ രണ്ട് ആണ്‍കുട്ടികളും ദമ്പതികള്‍ക്കുണ്ട്. നിഷയെക്കുറിച്ചുള്ള വിശേഷങ്ങള്‍ സണ്ണി എപ്പോഴും ആരാധകര്‍ക്കായി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോഴും മകളെക്കുറിച്ചുള്ള ഒരു കാര്യമാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വച്ചിരിക്കുന്നത്.

നിഷ കുതിര സവാരി നടത്തുന്ന ചിത്രങ്ങളാണ് സണ്ണി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുകയാണ്. എന്റെ മകള്‍ നിഷയെ കുതിരസവാരിയുടെ ആദ്യ പാഠങ്ങള്‍ പരിശീലിപ്പിച്ചിരുന്നു. ഇപ്പോള്‍ തന്നെ അവള്‍ ഒരു കുട്ടി പ്രൊഫഷനലിനെപ്പോലെയാണ്. നന്നായിട്ടുണ്ട് നിഷ നിന്നെ ഓര്‍ത്ത് ഞാന്‍ ഏറെ അഭിമാനിക്കുന്നു. സണ്ണി കുറിച്ചു. സണ്ണിയുടെ ചിത്രത്തിനൊപ്പമാണ് മകളുടെ ചിത്രവും പങ്കുവെച്ചത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഷൂട്ടിങ്ങ് തിരക്കുകള്‍ നിര്‍ത്തിവെച്ച് ഭര്‍ത്താവും കുഞ്ഞുങ്ങളുമയി ലോസ് ആഞ്ചലസിലുള്ള വീട്ടിലാണ് താരമിപ്പോള്‍.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top