Entertainment

മകളെ കുറിച്ച് വാചാലനായി നരേന്‍ ; ആദ്യമായി സ്കൂളില്‍ പോയ തന്മയയുടെ സന്തോഷം. വീഡിയോ

നരേന്‍ ‘നിഴല്‍കൂത്ത്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയതാണ്. സുനില്‍ എന്ന തന്റെ പേര് താരം സിനിമയ്ക്കായി മാറ്റി. തുടക്കത്തില്‍ തന്നെ താരം പ്രവര്‍ത്തിച്ചത് ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച സംവിധായകരില്‍ ഒരാളായ അടൂര്‍ ഗോപാലകൃഷ്ണന് ഒപ്പം ആയിരുന്നു. നരേന്‍ സഹനടനായി സിനിമയിലെത്തി നായകവേഷങ്ങളിലേക്ക് എത്തിയ താരമാണ്. അന്യഭാഷകളിലും അഭിനയപ്രാധാന്യമുള്ള വേഷങ്ങളെ സീകരിച്ച് മുന്നേറിയ താരം സാന്നിധ്യം അറിയിച്ചിരുന്നു. നരേന് കാര്‍ത്തിക്കിനൊപ്പം ‘കേദി’യില്‍ മികച്ച വേഷം ലഭിച്ചിരുന്നു.

നരേന് താരങ്ങളുമായി അടുത്ത സൗഹൃദമുണ്ട്. പെട്ടെന്ന് തന്നെ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങള്‍ എല്ലാം ശ്രദ്ധിക്കപ്പെടാറുമുണ്ട്. അടുത്തിടെ താരം ‘ആദം ജോണി’ന്റെ ചിത്രീകരണത്തിന്റെ ഇടയിലെ ഒരു ചിത്രം പങ്കുവെച്ചിരുന്നു. താരം പറഞ്ഞത് 3 വര്‍ഷം മുന്‍പത്തെ ഷൂട്ടിങ്ങ് അനുഭവത്തെ കുറിച്ച് ആയിരുന്നു. പൃഥ്വിരാജിന് ഒപ്പമുള്ള ആ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞിട്ടുണ്ട്. ഇതിനു പിന്നാലെയാണ് താരം മകളുടെ ക്യൂട്ട് വീഡിയോ പങ്കുവെച്ചു കൊണ്ട് എത്തിയത്.

നരേന്‍ വിവാഹം ചെയ്തത് അവതാരകയായ മഞ്ജു ഹരിദാസിനെയാണ്. ‘ചിത്തിരം പേശുംതടി’ എന്ന സിനിമയ്ക്കായി ഗായിക കൂടിയായ മഞ്ജു ഗാനം ആലപിച്ചിരുന്നു. പ്രേക്ഷകര്‍ക്ക് നരേന്റെ മകളായ തന്മയയും പരിചിതയാണ്. താരം ഇപ്പോള്‍ മകള്‍ ആദ്യമായി സ്കൂളില്‍ പോയതിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ്.

നരേന് ചെന്നൈയില്‍ സ്ഥിരതാമസക്കാരായ വിജയ് യേശുദാസും കുടുംബവുമായി അടുത്ത സൗഹൃദമാണ്. ആ സൗഹൃദം ഇവരുടെ മക്കളും നിലനിര്‍ത്തുന്നുണ്ട്. അമേയയും തന്മയയും അടുത്തടുത്തായി താമസിക്കുന്നവരായതിനാല്‍ കളിക്കൂട്ടുകാരുമാണ്.

ഇപ്പോള്‍ ലോക്ക്ഡൗണ്‍ ആയതിനാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടന്നുകൊണ്ട് ഇരിക്കുകയാണ്. കുട്ടികള്‍ എത്തിയത് സ്കൂളിലെ ക്ലാസ്സ് മിസ്സ് ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞ് ആയിരുന്നു. പലര്‍ക്കും സ്കൂളിലെ ആ വൈബ് മിസ്സ് ചെയ്യുന്നുണ്ട്. നരേന്‍ ആദ്യമായി സ്കൂളില്‍ പോകാന്‍ നില്‍ക്കുന്ന കുട്ടികള്‍ക്കും മിസ്സ് ചെയ്യുന്നത് അതാണെന്ന് കുറിച്ചിട്ടുണ്ട്.

തന്മയയും ആദ്യമായി സ്കൂളില്‍ പോകുന്ന ദിവസം ആകെ എക്സൈറ്റഡ് ആയിരുന്നു. തന്മയ സ്കൂളില്‍ എത്തിയ സന്തോഷത്തില്‍ തുള്ളിച്ചാടുകയായിരുന്നു. വീഡിയോയില്‍ ടീച്ചര്‍ കുട്ടിയെ കൈ പിടിച്ച് ക്ലാസ്സിലേക്ക് കൊണ്ടുപോകുന്നതും കാണുന്നുണ്ട്. ഒപ്പം വിജയ് യേശുദാസും, ദര്‍ശനയും, നരേനും ഉണ്ടായിരുന്നു. വിജയ് പറഞ്ഞത് നമുക്ക് ഇവിടം വരെയേ എന്‍ട്രി ഉള്ളുവെന്ന് ആയിരുന്നു. ഇതിനകം തന്നെ വീഡിയോ വൈറലായി മാറി കഴിഞ്ഞിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top