Entertainment

ഭാര്യമാരും പഴയ കാമുകിയും പൊരിഞ്ഞടി; ശ്രീയ വിഷയത്തിൽ നട്ടം തിരിഞ്ഞ് ബഷീർ ബഷി!

ബഷീര്‍ ബഷിയുമായി ലിവിങ് റിലേഷനില്‍ കഴിഞ്ഞിരുന്ന ശ്രിയ അയ്യറിന്റെ വെളിപ്പെടുത്തലില്‍ തളര്‍ന്നിരിക്കുകയാണ് ബഷീര്‍ ബഷി. ശ്രിയ പറഞ്ഞതും അതിന് മറുപടിയായി ബഷി പറഞ്ഞതും എല്ലാം സോഷ്യല്‍ മീഡിയയില്‍ കണ്ടതാണ്. ഇക്കാര്യത്തില്‍ ബഷിക്ക് പിന്തുണയുമായി ഇപ്പോള്‍ ബഷിയുടെ ആദ്യ ഭാര്യ സുഹാന എത്തിയിരിക്കുകയാണ്. ഇക്കാര്യത്തെക്കുറിച്ച് ഒരു ഓണ്‍ലൈനിലൂടെയാണ് സുഹാന മനസു തുറന്നത്.

ഫേസ്ബുക്കിലൂടെയാണ് താനും ബഷീറും ശ്രിയയുമായി പരിചയപ്പെട്ടത്. പിന്നീട് ഒരിക്കല്‍ തങ്ങളെ വിളിച്ച് ഒരു സഹായം വേണം എന്ന് അഭ്യര്‍ത്ഥിച്ചു. റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷമാണ് അവര്‍ സഹായം വേണം എന്ന് പറഞ്ഞത് അതുകൊണ്ട് തങ്ങളുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ട് വന്നു. വീട്ടില്‍ വന്നപ്പോള്‍ പല തരത്തിലും കഥകള്‍ ഞങ്ങളോട് പറഞ്ഞു, എല്ലാം ഞങ്ങള്‍ വിശ്വസിക്കുകയും ചെയ്തു.

കയ്യിലും കഴുത്തിലും എല്ലാം അടിച്ച പാടുകള്‍ ഉണ്ടായിരുന്നു. വീട്ടുകാര്‍ അടിച്ചതാണെന്നും പൈസക്ക് വേണ്ടി ആണ് വീട്ടുകാര്‍ തന്നെ കൊണ്ട് നടക്കുന്നതെന്നും ശ്രീയ അയ്യര്‍ അന്ന് പറഞ്ഞിരുന്നു. ശ്രിയ കരഞ്ഞപ്പോള്‍ താനും ബഷീറും എല്ലാം വിശ്വസിച്ചു എന്നും സുഹാന പറയുന്നു. അവളുടെ അഭിനയത്തില്‍ വീണു പോവുക ആയിരുന്നുവെന്ന് സുഹാന വ്യക്തമാക്കി. കുറെ ദിവസം അവളെ കാണാതായപ്പോള്‍ അവളുടെ വീട്ടുകാര്‍ കേസ് കൊടുത്തു.

പിന്നീട് വലിയ പ്രശ്‌നമായപ്പോള്‍ ഹൈ കോടതിയില്‍ ഇവള്‍ തന്നെ ഒരു കംപ്ലയിന്റ് നല്‍കി. എന്നാല്‍ പിന്നീടും വീട്ടുകാര്‍ അടങ്ങുന്ന സാഹചര്യം ഉണ്ടാകാതെ ആയപ്പോഴാണ് തലയില്‍ തട്ടമിട്ട് മതം മാറി എന്നും ചാനല്‍ പരിപാടികളില്‍ പോയി എന്ന് പറഞ്ഞത്. അന്ന് ബഷീറിനെയും കൂടെ കൂട്ടി. കാരണം വീട്ടുകാരെ വിശ്വസിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഞങ്ങളെക്കൊണ്ട് സമ്മതിക്കുകയും ചെയ്തിരുന്നു.

പിന്നീട് ഞാനും ബഷീറും ട്രാപ്പില്‍ ആവുക ആയിരുന്നു എന്ന് സുഹാന വ്യക്തമാക്കുന്നു. ബഷീര്‍ ഇക്ക പറഞ്ഞതെല്ലാം സത്യമാണ്. നിങ്ങള്‍ അത് വിശ്വസിച്ചേ മതിയാകൂ. എല്ലാ കാര്യങ്ങളും എനിക്ക് അറിയാവുന്ന സത്യം തന്നെ. ഇതുവരെയും തങ്ങളുടെ ജീവിതത്തില്‍ ഒരിക്കല്‍പോലും ബഷീര്‍ ഒരു കാര്യം പോലും തന്നോട് മറച്ചു വെച്ചിട്ടില്ല എന്നു സുഹാന പറയുന്നു. ശ്രിയ പ്രൊപ്പോസ് ചെയ്ത കാര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തന്നോട് ബഷീര്‍ പറഞ്ഞിരുന്നു.

അന്ന് ബഷീര്‍ ഇക്ക തന്നോട് സത്യം ചെയ്ത് പറഞ്ഞതാണ്, ശ്രിയയുമായി യാതൊരു ബന്ധവും ഇല്ല എന്നുള്ളത്. അതുകൊണ്ട് എനിക്ക് പൂര്‍ണമായും വിശ്വാസവുമാണ്. ബഷീര്‍ ഇക്ക ഇതുവരെ യാതൊരു വിധത്തിലുള്ള തെറ്റും തന്നോട് ചെയ്തിട്ടില്ല. എന്റെ എല്ലാ സന്തോഷത്തിലും എന്നോടൊപ്പം കൂടെ നിന്നിട്ടുണ്ട്. മാഷുറയെ വിവാഹം കഴിക്കണം എന്നുള്ള ആഗ്രഹം പോലും തന്നോട് ആണ് ആദ്യം ബഷീര്‍ ഇക്ക പറഞ്ഞത്. താന്‍ അതിനു സമ്മതിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ ജീവിതം വളരെ സന്തോഷകരമായി മുന്നോട്ടു പോകുകയാണെന്നും സുഹാന പറയുന്നു.

Most Popular

To Top