Entertainment

ഭാമ സംവിധായകനെ അടിച്ചു എന്ന് പറയുന്ന സംഭവത്തിന്റെ സത്യാവസ്ഥ ഇതാണ്. തുറന്നു പറഞ്ഞു താരം

.

ലോഹിതദാസ് മലയാളികൾക്ക് നിവേദ്യം എന്ന ചിത്രത്തിലൂടെ പരിചയപെടുത്തിയ മലയാള തനിമ നിറഞ്ഞ നടി ആണ് ഭാമ. ശാലീന സൗന്ദര്യവും നീളൻ മുടിയും ഉള്ള താരത്തിനു നിരവധി ആരാധകർ ആണ് ഉള്ളത്.
ചലചച്ചിത്ര രംഗത്ത് വാർത്ത ആകുന്നത് ഭാമ സംവിധായകന്റെ കരണത്തടിച്ച വാർത്ത ആണ് . ഭാമയെ നേരിട്ട് നല്ല അറിവ് ഉള്ളവർ പോലും അമ്പറപ്പോടെ ആണ് ഈ കാര്യം കേട്ടത് . വിവാദങ്ങൾ വലിയ തോതിൽ പ്രചാരം നേടിയപ്പോൾ പ്രീതികരണമായി ഭാമ നേരിട്ട് രംഗത്തെത്തിയിരുന്നു.


തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങൾ ഒക്കെ സത്യം ആണ് എന്ന് താരം വ്യക്തമാക്കി. എന്നാൽ കേൾക്കുന്ന രീതിയിൽ അല്ല വാർത്ത എന്ന് ഭാമ വ്യക്തമാക്കി . ഷൂട്ടിംഗ് ലൊക്കേഷനിൽ തനിക്ക് മോശമായ അനുഭവം നേരിട്ടത്തിനെ തുടർന്ന് ആണ് ഭാമ സംവിധായകന്റെ ചെക്കിട്ടത്ത് അടിച്ചത് എന്ന രീതിയിലാണ് വാർത്ത പടർന്നിരുന്നത് . ഇത് ഭാമ പൂർണ്ണമായും തെറ്റാണ് എന്ന് പറഞ്ഞു .

ഒരു കന്നഡ സിനിമയുടെ ഷൂറ്റിംഗിന്റെ ഇടയിൽ ആയിരുന്നു ഈ സംഭവം. സിംലയിൽ എത്തിയ ഭാമ വെറുതെ സവാരിക്കായി ഇറങ്ങി . ആ സമയത്ത് ആരോ തന്റെ ദേഹത്ത് തട്ടിയതായി തോന്നിയിരുന്നു എന്ന് ഭാമ പറഞ്ഞു . അപ്പോൾ തന്നെ എന്താടാ നീ കാണിച്ചത്? എന്ന് ചോദിച്ചു ചെകിടത്ത് രണ്ടെണ്ണം കൊടുക്കുക ആയിരുന്നു എന്നും ഭാമ പറഞ്ഞു . ഒപ്പം ഭാമ ഒച്ചവയ്ക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. അപ്പോഴേക്കും എല്ലാവരും കൂടി ഓടി എത്തി . സംവിധായകനും ക്യാമറാമാനും വരെ ഓടിയെത്തിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു .

അല്ലാതെ താൻ ഒരിക്കലും സംവിധായകനെ അടിക്കുകയൊ അദ്ദേഹം എന്നോട് മോശമായി ഇടപെടുകയോ ചെയ്തിട്ടില്ല എന്നും ഭാമ തുറന്ന് പറഞ്ഞു .

Most Popular

To Top