Entertainment

ബിഗ്‌ബോസ് വീണ്ടും ഒരു പ്രണയത്തിന് സാക്ഷ്യം വഹിക്കുന്നു.

ഏഷ്യാനെറ്റിൽ ആളുകൾ കാത്തിരുന്നു കാണുന്ന ഒരു റിയാലിറ്റി ഷോ ആണ് ബിഗ്‌ബോസ്. തുടങ്ങിയപ്പോൾ വലിയ പ്രചാരം നേടാൻ മൂന്നാം സീസണ് ലഭിച്ചില്ല എങ്കിലും ഇപ്പോൾ മത്സരം ലഹരി പിടിച്ചു തുടങ്ങി. കരച്ചിലും അടിയും വഴക്കും ഒപ്പം മനോഹരം ആയ നിമിഷങ്ങളും ബിഗ് ബോസ് ഹൗസിൽ നടക്കുന്നുണ്ട്.
ആദ്യത്തെ സീസണുകളിൽ പെർളി, ശ്രീനിഷ് പ്രണയം ആയിരുന്നു ആളുകളെ പിടിച്ചു ഇരുത്തി ബിഗ്‌ബോസ് കാണിക്കാൻ കാരണം ആയത്. പിന്നീട് ഉള്ള സീസൺ കൊറോണ കാരണം പകുതിക്ക് നിർത്തി. എന്നാൽ ഈ സീസണിലും ബിഗ്‌ബോസിൽ ഒരു പ്രണയവല്ലരി തളിർക്കുമോന്ന് ആളുകൾ ചോദിക്കുന്നുണ്ട്. ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ ഒരു പ്രണയം വിടരാൻ ഉള്ള സാഹചര്യം ഒക്കെ ഉടലെടുക്കുക ആണ്.

രസകരമായ രീതിയിൽ ഒരു കളി ആയി ആണ് മത്സരാർഥികൾ ഇത് ആരംഭിച്ചത് . അഡോണിയും എയ്ഞ്ചലുമാണ് ബിഗ് ബോസ് ഹൗസിലെ പുതിയ അനുരാഗികൾ. ഭാവി വരനെ കുറിച്ച് തന്റെ ഉള്ളിൽ ഉള്ള സങ്കൽപം പറയുമ്പോൾ ആണ് എയ്ഞ്ചൽ അഡോണിയോട് തന്നെ പ്രണയിക്കാൻ പറയുന്നത്. അരമണിക്കൂറിനുള്ളിൽ മറുപടി പറയണം എന്നാണ് angel പറയുന്നത്.


ഇന്നത്തെ ദിവസം നമുക്ക് ഒന്ന് പ്രണയിച്ച് നോക്കാം ഓക്കേ ആണ് എങ്കിലും മുന്നോട്ട് പോകാം എന്നും, ഓക്കേ ആയില്ലെങ്കിൽ ഈ വിഷയം വിടാമെന്നും എയ്ഞ്ചൽ അഡോണിയോട് പറഞ്ഞു. കൊച്ചിനെ പറഞ്ഞുവിട് എന്നായിരുന്നു ചിരിച്ച് കൊണ്ടുള്ള അഡോണിയുടെ മറുപടി. ഈ സംഭവം അതേപോലെ എയ്ഞ്ചൽ ഡിംപലിനോട് പോയി പറഞ്ഞു.എങ്കിൽ ചോദിച്ചിട്ടേ ഉള്ളൂ എന്ന് പറഞ്ഞു ഡിംപലും മറ്റുള്ളവരും ഇത് അറിയാൻ ആയി അഡോണിയുടെ അടുത്തേക്ക് ചെന്നു .

നീ ഞങ്ങളുടെ കൊച്ചിനെ റിജക്റ്റ് ചെയ്തോയെന്നായിരുന്നു ഡിംപലിന്റെ ചേദ്യം.രസകരമായ ഈ സംഭവങ്ങൾക്ക് സാക്ഷി ആയി ഭാഗ്യ ലക്ഷ്മിയും സായ് ഒക്കെ ഉണ്ടായിരുന്നു. തുടർന്ന് സായ്യും റംസാനും നിർബന്ധിച്ചു അഡോണിയെ കൊണ്ട് എയ്ഞ്ചലിനെ പ്രൊപോസ് ചെയ്യിപ്പിക്കുണ്ട്.

Most Popular

To Top