Entertainment

ബഷീര്‍ ബാഷിയുടെ കള്ളങ്ങളെ പൊളിച്ചടുക്കി ശ്രീയ അയ്യര്‍; ബഷീറിന്റെ ഒപ്പമുള്ള ജീവിതത്തിന്റെ പ്രകൃതം സൂചിപ്പിക്കുന്നതിനും, ബഷീര്‍ ദേഹോപദ്രവം ചെയ്തതിനും തെളിവുകള്‍ ഉണ്ട്

കുറച്ചു ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിലെ ചൂടന്‍ വിഷയം ശ്രീയ അയ്യരുടെ ജോഷ് ടോക്ക് ആണ്. കമെന്റുകളുമായി പൊതുജനവും എല്ലാം നിഷേധിച്ച് ശ്രീയയുടെ ഒപ്പം ജീവിച്ച ബഷീര്‍ ബഷിയും രംഗത്ത് വന്നതോടെ രംഗം കൊഴുത്തു. ഇപ്പോള്‍ വൈറലാകുന്നത്‌ ബഷീര്‍ ബഷി ഉന്നയിച്ച ആരോപണങ്ങളോടുള്ള മറുപടിയുമായി ശ്രീയ എത്തിയതാണ്. സെബാന്‍ എന്ന പ്രശസ്ത അവതാരകനുമായുള്ള വീഡിയോ കോളിന്റെ രൂപത്തിലാണ് പുതിയ വീഡിയോ. തെളിവുകളും ശ്രീയയെ രക്ഷിച്ച കൂട്ടുകാരിയ്ക്ക് പറയാനുള്ളതും വീഡിയോയ്ക്ക് ഒപ്പമുണ്ട്.

ശ്രീയ പറഞ്ഞതിന്റെ പ്രസക്ത ഭാഗങ്ങള്‍

ബഷീറിനോട് ഭര്‍ത്താവായി അഭിനയിക്കാന്‍ താന്‍ പറഞ്ഞിരുന്നതല്ലെന്ന് ശ്രീയ പറഞ്ഞു. കുടുംബസ്ഥനായ ആരോടെങ്കിലും, അത് ഇപ്പോള്‍ ഈ സംസാരിക്കുന്ന സെബാനോട് ആണെങ്കിലും, ഭര്‍ത്താവായി ടോക്ക് ഷോകളിലും സുഹൃത്തുക്കളുടെ കല്ല്യാണങ്ങള്‍ക്കും വരാന്‍ പറഞ്ഞാല്‍ വരുമോ എന്ന് ശ്രീയ ചോദിച്ചു. ഒരിക്കലുമില്ല. അമൃത ടിവിയില്‍ നടന്‍ മണിയന്‍പിള്ള രാജു അവതാരകനായിരുന്ന ‘മലയാളി ദര്‍ബാറി’ലെ ഇവരുടെ സംസാരവും, ശ്രീയയുടെ കൂട്ടുകാരികളുടെ വിവാഹത്തിന് ബഷീര്‍ തനിക്കൊപ്പം വന്നതിന്റെ ചിത്രങ്ങളും ശ്രീയ പങ്കുവെച്ചു.

ട്രെയിന്‍ മിസ്സ് ആയെന്ന് പറഞ്ഞാണ് താന്‍ ബഷീറിന്റെ വീട്ടില്‍ കയറിയത് എന്നാണ് ബഷീര്‍ പറഞ്ഞത്. അങ്ങനെ മിസ്സ് ആയാല്‍ തന്നെ വേറെ കിട്ടാതിരിക്കാന്‍ അന്ന് ലോക്ക്ഡൗണ്‍ ഒന്നും ഇല്ലായിരുന്നല്ലോ എന്നും ശ്രീയ പറഞ്ഞു.

സുഹാന ശരിക്കും ക്രിസ്ത്യാനിയാണെന്ന് ശ്രീയ വെളിപ്പെടുത്തി. അവര്‍ റേഷന്‍ കാര്‍ഡിലും മറ്റും പേര് മാറ്റുക മാത്രമേ ചെയ്തിട്ടുള്ളു. മതം മാറിയിട്ടില്ല. സ്പെഷ്യല്‍ ആക്റ്റ് പ്രകാരമാണ് ഇവര്‍ വിവാഹിതരായത്. അങ്ങനെ വിവാഹിതരാകുന്നവര്‍ക്ക് പിന്നീട് ഈ വിവാഹം നിലനില്‍ക്കെ വിവാഹം കഴിക്കാന്‍ ആകില്ല. അല്ലെങ്കില്‍ ഈ ബന്ധം ഡിവോഴ്സാക്കി, സുഹാന മതം മാറി, ആ സര്‍ട്ടിഫിക്കെറ്റുമായി മുസ്ലിം സ്പെഷ്യല്‍ ആക്റ്റ് വഴി വിവാഹിതരാകണം. സുഹാന മതം മാറിയിട്ടില്ലാത്തതിനാല്‍ അത് നടന്നിട്ടില്ല എന്നത് വ്യക്തമാണ്. അതായത്, ബഷീറിന് മഷൂറയുമായി ഉള്ളത് ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് മാത്രമാണ്. ഇതൊക്കെ അംഗീകരിക്കാനുള്ള കഴിവ് ഓരോരുത്തര്‍ക്കും ഏറിയും കുറഞ്ഞും ഇരിക്കുമെന്ന് ശ്രീയ പറഞ്ഞു. സുഹാന ഇതൊക്കെ അംഗീകരിച്ചാണ് മുന്നോട്ട് പോകുന്നത്. ബഷീര്‍ – മഷൂറ ബന്ധത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ തനിക്ക് ‘ഇത് എത്ര നാളത്തേക്ക്?’ എന്നാണ് തോന്നിയതെന്നും ശ്രീയ പറഞ്ഞു.

ബഷീറിന്റെയൊപ്പം മുകളില്‍ പറഞ്ഞ കാരണത്താല്‍ നിയമപരമായി വിവാഹം ചെയ്യാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെങ്കിലും, നിയമപരമായ എല്ലാ അവകാശങ്ങളും തങ്ങള്‍ക്ക് തമ്മില്‍ തമ്മില്‍ ഉണ്ടെന്ന് സാക്ഷികളുടെ ഉറപ്പോടെ താന്‍ മുദ്രപത്രത്തില്‍ ഒരു രേഖ ഉണ്ടാക്കിയിരുന്നുവെന്നും, അത് ഇപ്പോഴും കൈയില്‍ ഉണ്ടെന്നും ശ്രീയ പറഞ്ഞു.

This image has an empty alt attribute; its file name is Basheer-Bashi-third-wife-Sreeya-Iyer-response.jpg

ബഷീറിന്റെ ഒപ്പം ജീവിക്കുന്നതിനു മുമ്പും ജീവിക്കുന്ന സമയത്തും ഉള്ള തന്റെ രണ്ട് ചിത്രങ്ങളിലൂടെ മൂക്കില്‍ ഒരു സ്റ്റിച്ച് ഉണ്ടായിരുന്നുവെന്ന് ശ്രീയ തെളിയിച്ചു. ബെല്‍റ്റിന്റെ ബക്കിള്‍ കൊണ്ട് അടിച്ചാണ് ബഷീര്‍ ആ മുറിവ് ഏല്‍പ്പിച്ചതെന്നും ശ്രീയ പറഞ്ഞു. ആ കാലത്ത് ശ്രീയയുടെ മുഖത്ത് ഉള്‍പ്പെടെ പല പാടുകള്‍ ഉണ്ടായിരുന്നുവെന്നും, അതൊക്കെ മേക്കപ്പില്‍ ഒളിപ്പിച്ചാണ് അവര്‍ ക്യാമറയ്ക്ക് മുന്നില്‍ എത്തിയതെന്നും, താന്‍ കണ്ടിട്ടുണ്ടെന്ന് സെബാനും പറഞ്ഞു. കൂടാതെ, ബഷീര്‍ തന്നെ കട്ടിലില്‍ കെട്ടിയിട്ട്, (സുഹാന അപ്പോള്‍ പ്രതികരിച്ചില്ല.) മുറി പൂട്ടിയപ്പോള്‍, സമീപവാസികളാണ് തന്നെ രക്ഷിച്ച് ആ വീട്ടില്‍ നിന്ന് തന്നെ പുറത്തോട്ട് കൊണ്ടുവന്നതെന്നും ശ്രീയ പറഞ്ഞു.

ഇനിയും പല കാര്യങ്ങളും ശ്രീയ വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്. തനിക്ക് സ്വസ്ഥമായി ജീവിക്കണമെന്നും, ഇനിയും ഈ വിഷയത്തിന്റെ പിന്നാലെ പോകാന്‍ താത്പര്യമില്ലെന്നും ശ്രീയ പറഞ്ഞു.

ബിഗ്ഗ് ബോസ്സ് സീസണ്‍ വണ്ണില്‍ ബഷീര്‍ ബഷി എത്തിയതോടെയാണ് അദ്ദേഹം പ്രശസ്തനായത്. ഇപ്പോള്‍ ബഷീറും രണ്ട് ‘ഭാര്യമാരും’ യുട്യൂബ് ചാനലുകള്‍ നടത്തുന്നു. ബഷീറിന് ഒരു കടയും ഉണ്ട്.

Most Popular

To Top