Entertainment

ബഡായി ബംഗ്ലാവിലെ അവതാരകരായി വന്ന മിഥുനും ഭാര്യയും ഷോയില്‍ നിന്ന് മാറാന്‍ കാരണം ഇതാണ്

മിഥുന്‍ രമേശ് എന്ന നടന്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധ നേടുന്നത് ഫ്‌ളവേഴ്‌സിലെ കോമഡി ഉത്സവം എന്ന ഹിറ്റ് ഷോയുടെ അവതാരകന്‍ ആയിട്ടായിരുന്നു. മിഥുന്റെ ഭാര്യയും മകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്.

കേരളത്തിലെ ആദ്യ വനിതാ വ്‌ലോഗര്‍ കൂടിയാണ് ഭാര്യ ലക്ഷ്മി. ഇപ്പോള്‍ മിഥുന്റെ ഭാര്യ ലക്ഷ്മി ബഡായി ബംഗ്ലാവ് എന്ന പരിപാടിയില്‍ അവതാരകര്‍ ആയി എത്തിയതിന് ശേഷം പെട്ടെന്ന് തന്നെ പിന്‍മാറിയ കാരണം വെളിപ്പെടുത്തുകയാണ്. മിഥുന്‍ ചേട്ടന്‍ ആ സമയം തന്നെ മറ്റൊരു പോപ്പുലര്‍ ഷോ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ രണ്ടു ഷോ കൂടി ചെയ്യാന്‍ ആകില്ല.

ഏതെങ്കിലും ഒന്നില്‍ സ്റ്റിക്ക് ഓണ്‍ ചെയ്യണം എന്ന് തീരുമാനിച്ചത് കൊണ്ട് മാത്രമാണ് ബഡായ് ബംഗ്ലാവ് വിടേണ്ടി വന്നത്. പിന്നെ മിഥുന്‍ അവതാരകന്‍ ആയി കൂടുതല്‍ തിളങ്ങിയതിന് പിറകിലും ഞാന്‍ ആണോ എന്ന് ചോദിച്ചാല്‍ അദ്ദേഹം ഒരു സെല്‍ഫ് മെയ്ഡ് മാന്‍ ആണെന്ന് പറയുന്നതാണ് ശരിയായ മറുപടി.

ഷോയുമായി മിഥുന്‍ എപ്പോഴും തിരക്കിലാണ്. ഞങ്ങള്‍ക്ക് മാത്രമായി അദികം കിട്ടാറില്ലെന്നും ഭാര്യ പറയുന്നു. ലോക്ഡൗണിന് ശേഷമാണ് പുള്ളിയെ ഒന്ന് ഞങ്ങള്‍ക്ക് കിട്ടുന്നത്. അത് ഞങ്ങള്‍ക്ക് കുറെ നല്ല സമയമാണ് നല്‍കിയത്. ബോര്‍ഡ് ഗെയിംസ് കളിക്കാനും ഇന്നവേറ്റീവ് ആയതും, പ്രൊഡക്ടീവ് ആയതുമായ ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ഈ ദിവസങ്ങള്‍ കൊണ്ട് സാധിച്ചു.

പിന്നെ ഇപ്പോള്‍ മാസ്‌ക്കും ഗ്ലൗസും ഉപയോഗിച്ച് കൊണ്ട് പുറത്തിറങ്ങാനൊക്കെ സാധിക്കുന്നുണ്ട്. ദുബായ് ഇപ്പോള്‍ പഴയ നിലയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും ലക്ഷ്മി പറയുന്നു. രമേഷ് പിഷാരടിയും ആര്യയും ഷോയില്‍ നിന്ന് പിന്മാറിയതിന് ശേഷമാണ് ബഡായ് ബംഗ്ലാവില്‍ മിഥനും ലക്ഷ്മിയും അവതാരകരായി എത്തിയത്. കുറച്ച് നാളുകള്‍ മാത്രമേ ഇവര്‍ പരിപാടി അവതരിപ്പിച്ചുള്ളൂ.

Most Popular

To Top