ഹണിട്രാപ്പുകള്‍ പൊതുവെ ഉന്നതരെ വീഴ്ത്താനുള്ള അമ്പായിട്ടാണ് ഒരു കാലത്ത് ഉപയോഗിച്ചിരുന്നത്. എന്നാലിപ്പോള്‍ ഹണിട്രാപ്പ് ആര്‍ക്കുവേണെമെങ്കിലും പ്രയോഗിക്കാമെന്നായി. സ്വന്തം ഭാര്യയെ കൊണ്ട് മറ്റുള്ളവരോട് ചാറ്റ് ചെയ്യിപ്പിച്ച് ഇരയെ വലയിലാക്കിയ ശേഷം അവരില്‍ നിന്ന് പണം കവര്‍ന്ന ഒരു ഭാര്യക്കും ഭര്‍ത്താവിനും കിട്ടിയ പണിയുടെ കഥയാണിത്. കേസിലെ പ്രധാനിയായ ജിനുവും ഭര്‍ത്താവ് വിഷ്ണുവും ആയിരുന്നു ഇതിന്റെ പിന്നില്‍. 2018 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഒരു എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയുമായി ജിനു പ്രണയം നടിച്ച് ഫെയ്സ് ബുക്ക് മെസഞ്ചറിലൂടെ ചാറ്റ് ചെയ്യാന്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥിയുടെ വിശ്വാസം ആര്‍ജിക്കാനായി വോയ്സ് ക്ലിപ്പും അയച്ചു. ജിനു അയക്കുന്ന മെസ്സേജുകളെല്ലാം ഭര്‍ത്താവ് വിഷ്ണുവിന്റെ അറിവോടെയായിരുന്നു. വിദ്യാര്‍ത്ഥിയും തിരിച്ച് സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇതിനിടെ തന്റെ ഭര്‍ത്താവിന് ആക്സിഡന്റ് പറ്റിയെന്നും ചികിത്സക്ക് ഒരു ലക്ഷം രൂപാ ആവശ്യമുണ്ടെന്നും ജിനു വിദ്യാര്‍ത്ഥിയോട് പറഞ്ഞു. എന്നാല്‍ വിദ്യാര്‍ത്ഥിയായ തന്റെ പക്കല്‍ അത്രയും പണമില്ലെന്നും അറിയിച്ചു. സാരമില്ലെന്ന് മറുപടി പറഞ്ഞ ജിനു ചാറ്റിംഗ് തുടര്‍ന്നു.
ഒരു ദിവസം വിദ്യാര്‍ത്ഥിയെ ജിനു തന്റെ വീട്ടിലേക്ക് വിളിച്ചു. വിദ്യാര്‍ത്ഥിയും ഒരു സുഹൃത്തും യുവതിയുടെ വീട്ടിലേക്കെത്തി. ഇവര്‍ വരുന്നത് പതുങ്ങിയിരുന്ന് വീക്ഷിച്ച് വിഷ്ണുവും കൂട്ടരും വിദ്യാര്‍ത്ഥിയെയും സുഹൃത്തിനെയും മര്‍ദിച്ചു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികള്‍ അന്ന് തന്നെ പേട്ട പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു. പോലീസ് സ്റ്റേഷനില്‍ നിന്ന് ഇര് കൂട്ടരെയും വിളിക്കുകയും പ്രശ്നം രമ്യമായി തീര്‍ക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് ഒരിക്കല്‍ ഇവര്‍ കുട്ടികളെ തടങ്കലില്‍ വച്ച് മര്‍ദ്ദിച്ച ശേഷം 40,000 രൂപ വിലയുള്ള മൊബൈല്‍ ഫോണും അവര്‍ സഞ്ചരിച്ചു വന്ന മോട്ടോര്‍ സൈക്കിളും എ ടി എം കാര്‍ഡും തട്ടിയെടുത്ത് പണം അപഹരിച്ചെടുത്തു. വീണ്ടും വിദ്യാര്‍ത്ഥിയെ ജിനുവും ഭര്‍ത്താവ് വിഷ്ണുവും ബന്ധപ്പെടുകയും മെസേജുകളും വോയ്സ് ക്ലിപ്പുകളും ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് നല്കി പ്രശ്നമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതി നല്കാതിരിക്കാന് ഒരു ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഒരു ലക്ഷം രൂപ നല്കാന് കഴിയില്ലെന്നും കുറച്ച് പണം നല്‍കാമെന്നും വിദ്യാര്‍ത്ഥികള്‍ സമ്മതിച്ചു. അത് അംഗീകരിക്കാന്‍ കൂട്ടാക്കാതെ വിഷ്ണുവും സംഘവും വീണ്ടും വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി.
പണം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ വീണ്ടും പരാതിയുമായി സ്റ്റേഷനിലെത്തിയതിനെ തുടര്‍ന്നാണ് പോലീസ് വിവരത്തിന് മൊഴി വാങ്ങി കേസെടുക്കാന്‍ തയ്യാറായത്. ജൂണ്‍ 26 ന് ദമ്പതികളെയും കൂട്ടാളികളെയുമടക്കം ഏഴു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ പ്രതികളായ പേട്ട കണ്ണമ്മൂല തോട്ടു വരമ്പത്ത് കൊല്ലൂര്‍ വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ നന്ദന്‍കോട് സ്വദേശിനിയും ബിരുദ വിദ്യാര്‍ത്ഥിനിയുമായ ജിനു ജയന് ( 20 ) , ജിനുവിന്റെ ഭര്‍ത്താവ് ബിടെക് ബിരുദധാരിയും ഇന്റീരിയര്‍ ഡിസൈനറുമായ വിഷ്ണു ( 24 ) , കൂട്ടാളികളായ കടകംപള്ളി മാധവപുരം സ്വദേശികളായ അബിന്‍ഷാ ( 22 ) , ആശിഖ് ( 22 ) , മന്‍സൂര്‍ ( 20 ) , വഴയില സ്വദേശി സ്റ്റാലിന് ( 20 ) , ചിറയിന്‍കീഴ് സ്വദേശി വിവേക് ( 20 ) എന്നിവര്‍ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം സിറ്റി പേട്ട പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറോടാണ് എല്ലാ പ്രതികളെയും ആഗസ്റ്റ് 5 ന് ഹാജരാക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.
