Entertainment

ഫുക്രുവുമായുള്ള ചിത്രം പങ്ക് വച്ച് എലീന; ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദം മാത്രമെന്ന് താരം

ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായിരുന്ന ഭാര്യയിലൂടെ മിനിസ്‌ക്രീനിലേയ്ക്ക് എത്തിയ താരമാണ് എലീന പടിക്കല്‍. പന്നീട് പല പരിപാടികളിലും അവതാരികയായും എത്തിയ താരം ബിഗ്‌ബോസ് സീസണ്‍ 2 വിലെ പ്രധാന മത്സരാര്‍ത്ഥിയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അടുത്തിടെ പങ്ക് വച്ചിരിക്കുന്ന ചിത്രം ശ്രദ്ധ നേടുകയാണ്. ടിക്ക് ടോക്കിലൂടെ ജനശ്രദ്ധ നേടി ബിഗ്‌ബോസിലെ മത്സരാര്‍ത്ഥിയായി എത്തിയ ഫുക്രുവിനൊപ്പമുള്ള ചിത്രമാണ് എലീന് പങ്ക് വച്ചിരിക്കുന്നത്.

റിവെഞ്ച് പോസ്റ്റ് ആണിതെന്നും എന്നെ ഫേക്ക് ഫേക്ക് എന്ന് വിളിച്ചപ്പോള്‍ ഓര്‍ത്തില്ലല്ലേ ഒഴിയാബാധ ആകുമെന്ന് ഇനി അനുഭവിച്ചോ എന്നു എഴുതിയാണ് എലീന ചിത്രം പങ്കുവച്ചത്. ഇരുവരും ഒരുമിച്ചിരിക്കുന്ന ചിത്രം കണ്ട് ഇവര്‍ തമ്മില്‍ പ്രണയത്തിലാണോ എന്ന് ആരാധകര്‍ സംശയിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ ആണെന്ന് എലീന പറയുന്നു. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച റിവെഞ്ച് പോസ്റ്റ് ആണിതെന്നും അല്ലാതെ അതില്‍ മറ്റൊരു അര്‍ത്ഥം കാണരുതെന്നും താരം പറയുന്നു. ബിഗ്‌ബോസിലും ഇരുവരും തമ്മില്‍ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു.

എലീനയുടെ ചിത്രത്തിന് പിന്നാലെ ആര്യയും പുതിയ പോസ്റ്റ് അപ്ഡേറ്റ് ചെയ്തിരുന്നു. തങ്ങളെല്ലാം സഹോദരങ്ങളെ പോലെയാണെന്നും ആ ബന്ധം ഇപ്പോഴും എപ്പോഴും നല്ല രീതിയില്‍ തന്നെ പോകുമെന്നും ആര്യ പങ്ക് വച്ച ചിത്രത്തിലൂടെ വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top