Entertainment

പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലൻ..ജിഷിൻ മോഹൻ പങ്കുവയ്ക്കുന്ന രസകരമായ പോസ്റ്റിന്റെ പൂർണ്ണമായ രൂപം

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലൻ ആണ് ജിഷിൻ മോഹൻ. ഒരുപാട് സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകർക്ക് സുപരിചിതൻ ആയി ഹൃദയത്തിൽ ഇടം നേടിയ നടൻ.ഒരു വില്ലനെ ആരാധകർ ഇത്രത്തോളം സ്നേഹിക്കുന്നത് ആദ്യം ആയിരിക്കും എന്ന് തന്നെ പറയാം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. ഓട്ടോഗ്രാഫിൽ വില്ലൻ ആയി എത്തിയ താരം ഇപ്പോഴും നിരവധി സീരിയലുകളിൽ നിറ സാന്നിധ്യം ആണ്.

സീരിയൽ രംഗത്ത് നിന്ന് തന്നെ ആയിരുന്നു ജീഷിൻ വിവാഹം കഴിച്ചതും. സിനിമ നടിയും സീരിയൽ നടിയുമായ വരദ ആണ് താരത്തിന്റെ ജീവിതസഖി. മഴവിൽ മനോരമ സംപ്രേഷണം ചെയ്ത അമല എന്ന സീരിയലിൽ അഭിനയിക്കുമ്പോൾ ആയിരുന്നു ഇരുവരും പ്രണയത്തിൽ ആകുന്നതും അത്‌ വിവാഹത്തിൽ എത്തിയതും ഒക്കെ . കുസൃതി നിറഞ്ഞ പോസ്റ്റുകളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് ജിഷിൻ മോഹൻ. ഇപ്പോൾ ഭാര്യ വരദയെ കുറിച്ചു പറഞ്ഞ ഒരു പോസ്റ്റ്‌ ആണ് തരംഗം ആയിരിക്കുന്നത്. താരത്തിന്റെ കുറിപ്പുകൾ ഒക്കെ സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം ഉള്ളത് ആണ്. അത്രമേൽ രസകരവും ലളിതവുമായി ആണ് ഓരോന്നും പങ്കുവയ്ക്കുന്നത്.

ജീഷിന്റെ പോസ്റ്റിന്റെ പൂർണ്ണമായ രൂപം. .

 

“ഒരു ദിവസം ബാൽക്കണിയിൽ വന്നു നോക്കുമ്പോഴുണ്ട് ചെറുക്കൻ ഭയങ്കര പുഷ് അപ്പ്. ഇവനിതൊക്കെ ആര് പഠിപ്പിച്ചു കൊടുത്തെന്ന് അത്ഭുതപ്പെട്ടു നിന്നപ്പോഴുണ്ട് അവൻ ദാണ്ടേ ഒരു കൈ കൊണ്ട് പുഷ് അപ്പ് ചെയ്യുന്നു. അതും കാലൊക്കെ കറക്റ്റ് പൊസിഷനിൽ വച്ചിട്ട്. ഞെട്ടൽ അവിടം കൊണ്ടും തീർന്നില്ല. അവനു രണ്ടു കയ്യും ഇല്ലാതെ പുഷ് അപ്പ് ചെയ്യണമത്രേ.

കാലം പോയൊരു പോക്കേ ഇവൻ വ്യായാമം ചെയ്യാൻ കാണിക്കുന്ന ശുഷ്‌കാന്തിയുടെ പകുതി കാണിച്ചിരുന്നേൽ എന്റെ വയറ് എന്നേ കുറഞ്ഞേനെ. എന്ത് ചെയ്യാനാ ദിവസവും വിചാരിക്കും, നാളെ മുതൽ രാവിലെ എഴുന്നേറ്റ് നടക്കാൻ പോണം, ജിമ്മിൽ പോണം എന്നൊക്കെ.


വലിയ കാര്യത്തിൽ അലാറം ഒക്കെ വെയ്ക്കും. എന്നിട്ട് അലാറം അടിക്കുന്ന സൗണ്ട് കേട്ടാസ്വദിച്ച് ഉറങ്ങും.
അവള് ഉറക്കം ഞെട്ടി വന്ന് അലാറം ഓഫാക്കും. രണ്ടുമൂന്നു ദിവസം ഇത് പതിവായപ്പോൾ നാലാം ദിവസം ഗതികെട്ടിട്ട്, അവള് നടുപ്പുറത്തിനിട്ടൊരു ചവിട്ട് തന്നു. ദേ കിടക്കുന്നു കട്ടിലിനു താഴെ.

എന്നാലെങ്കിലും എഴുന്നേറ്റ് ജിമ്മിൽ പോകും എന്ന് വിചാരിച്ചു കാണും പാവം. പിന്നേ എന്റെ പട്ടി പോകും. വീണിടത്തു തന്നെ കിടന്നുറങ്ങി. അല്ലാതെന്ത് ചെയ്യാനാ. ഇനിയിപ്പോ ഈ ചെറുക്കന്റെ പ്രവൃത്തിയിൽ ഇൻസ്പിരേഷൻ ഉൾക്കൊണ്ട് വീണ്ടും അലാറം വച്ച് തുടങ്ങണം. ചവിട്ട് കൊള്ളാൻ എന്റെ ജീവിതം ഇനിയും ബാക്കി “

Most Popular

To Top