Entertainment

പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ തള്ളി ജിത്തു ജോസഫും; ദൃശ്യം 2 വിന്റെ ഷൂട്ടിങ് അടുത്തമാസം തുടങ്ങും

ജീത്തു ജോസഫിന്റെ ‘ദൃശ്യം 2’ ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ആഗസ്റ്റ് 17ന് തൊടുപുഴയിലാകും ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ സിനിമകള്‍ ആരംഭിക്കരുതെന്നും താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നുമുള്ള കാര്യങ്ങള്‍ തീരുമാനമാകാതെ ഇരിക്കുന്ന സാഹചര്യത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും ഫിലിം ചേംബറിന്റെയും നിലപാട് തള്ളിയാണ് ദൃശ്യം 2 ഷൂട്ടിങ് ആരംഭിക്കുന്നത്.

താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്ന കാര്യങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ അമ്മ എക്സിക്യൂട്ടീവ് യോഗം ഞായറാഴ്ച ചേരുന്നുണ്ട്. നിര്‍മ്മാതാക്കളുടെ തീരുമാനത്തിനെതിരെ നിരവധി സംവിധായകര്‍ രംഗത്ത വന്നിരുന്നു.

നിര്‍മ്മിതാക്കളുടെ തീരുമാനത്തെ പിന്‍തള്ളി ലിജോ ജോസ് പെല്ലിശേരി, ആഷിക് അബു എന്നിവര്‍ തങ്ങളുടെ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ജിത്തു ജോസഫും വന്നിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിര്‍മ്മിക്കുന്നത്. ചിത്രം ക്രൈം ത്രില്ലറായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

Most Popular

To Top