Entertainment

പ്രീ വെഡിങ് ഫോട്ടോഷൂട്ടിൽ തിളങ്ങി റാണയുടെ സ്വന്തം മിഹീഖ ബജാജ്: ഫോട്ടോസ്

തെന്നിന്ത്യയിലെ മുന്‍നിര നായകന്‍മാരില്‍ ഒരാളാണ് റാണ ദഗുബാട്ടി. ബാഹുബലിയിലെ പല്‍വാല്‍ ദേവനായി ആരാധകരുടെ മനസിലും തെന്നിന്ത്യന്‍ സിനിമയിലും സ്ഥാനമുറപ്പിച്ച നടന്റെ വിവാഹ നിശ്ചയത്തിന്റെ ആഘോഷങ്ങള്‍ കഴിഞ്ഞ ദിവസ ങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റാണ ദഗുബാട്ടി വിവാഹം ചെയ്യുന്നത് തന്റെ പ്രണയിനിയായ മിഹീഖ ബജാജിനെയാണ്.

ഹൈദരാബാദ് സ്വദേശിയായ മിഹീഖ ബജാജ് ഒരു ബിസിനസുകാരിയാണ്. ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോ എന്ന പേരില്‍ ഒരു ഇന്റീരിയര്‍ ഡെക്കര്‍ ഷോറൂം നടത്തുകയാണ് മിഹീഖ. ഒപ്പം വെഡ്ഡിംഗ് പ്ലാനിംഗും ഇവന്റുകളുമെല്ലാം മിഹീഖ ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. ഇന്റീരിയര്‍ ഡിസൈനില്‍ ബിരുദാനന്തര ബിരുദധാരിയാണ് മിഹീഖ.

റാണയുടെയും മീഹിഖയുടെയും പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍ക്കു വേണ്ടി ഒരുങ്ങിയതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ഇവര്‍ പങ്കുവച്ചിരിക്കുകയാണ്. ലെഹംഗയില്‍ അതിസുന്ദരിയായാണ് മിഹീഖ ഒരുങ്ങിയിരിക്കുന്നത്. മിഹീഖയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

ജയന്തി റെഡ്ഡിയാണ എന്ന ഡിസൈനറാണ് മീഹികയുടെ ഹെവി മിന്റ് ഗ്രീന്‍ ലെഹംഗ ഡിസൈന്‍ ചെയ്തത്. ട്രഡീഷനല്‍ ടിക്ക, നെക്ലേസ്, കമ്മല്‍, ബ്രേസ്ലറ്റ് എന്നിവയാണ് ആക്‌സസറീസ്. മിഹീഖയുടെ അമ്മ ബണ്ടി ബജാജിന്റെ കര്‍സാല ജ്വല്ലറി സ്റ്റോറിന്റെ കലക്ഷനിലേതാണ് ആഭരണങ്ങള്‍. ലെഹംഗയക്ക് അനുയോജ്യമായ മാസ്‌ക് ധരിച്ചുള്ള ഏതാനും ചിത്രങ്ങളും മിഹീഖ പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ മാസമായിരുന്നു റാണയുടേയും മിഹീഖയുടേയും വിവാഹ നിശ്ചയം. വളരെ സിപിംളായിട്ടായിരുന്നു ഇരുവരും വിവാഹനിശ്ചയത്തിന് ഒരുങ്ങിയത്. വെള്ള കുര്‍ത്തയും മുണ്ടുമായിരുന്നു റാണ ധരിച്ചിരുന്നത്. ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള സാരിയില്‍ സിമ്പിള്‍ ആന്‍ഡ് ബ്യൂട്ടിഫുള്‍ ലുക്കിലായിരുന്നു മിഹീഖ തിളങ്ങിയത്. ഓഗസ്റ്റ് 8 നാണ് ഇവരുടെ വിവാഹം.

Most Popular

To Top