Entertainment

പ്രിയ വാര്യരും നകുല്‍ തമ്പിയുമായി പ്രണയത്തിലാണോ? വീഡിയോ പങ്കു വച്ച് താരം!

നകുല്‍ തമ്പിയെയും പ്രിയ വാര്യരെയും അറിയാത്തവരായി ആരും ഉണ്ടാവില്ല. ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്നാണ് ആരാധകരുടെ ചോദ്യം അതിന്റെ കാരണമിതാണ്. ഒരു കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നകുലിനെ പ്രിയ സന്ദര്‍ശിച്ചിരുന്നു.

താരം ഇക്കാര്യം ആരാധകരെ അറിയിച്ചത് ഒരു വീഡിയോയിലൂടെയാണ്. ആ വീഡിയോയില്‍ ഇരുവരുടെയും കൈകള്‍ കോര്‍ത്തിണക്കിയിരിക്കുന്നതായിരുന്നു. മാത്രമല്ല ജൂണ്‍ 25ന് നകുലിന്റെ പിറന്നാള്‍ ആയിരുന്നു.

അന്ന് താരം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പിന്നെ ഒരു കുറിപ്പും പങ്കുവെച്ചിരുന്നു. അതാണ് ആരാധകര്‍ക്ക് പ്രണയത്തിലാണോ എന്ന സംശയം വരാന്‍ കാരണം.മറ്റെല്ലാവരും നകുലിന്റെ ഫോട്ടോ മാത്രം വച്ച് പിറന്നാള്‍ ആശംസ അറിയിച്ചപ്പോള്‍, പ്രിയ നകുലിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഒരു ഫോട്ടോയും വലിയൊരു കുറിപ്പും സഹിതമാണ് ആശംസ അറിയിച്ചത്.

ആ കുറിപ്പില്‍ നിറയെ പ്രിയയുടെ പ്രണയം തുളുമ്പുന്നു എന്നാണ് പാപ്പരാസികളുടെ കണ്ടെത്തല്‍. പോയ വര്‍ഷം എന്റെ ജീവിതം നീ കൂടുതല്‍ എളുപ്പമുള്ളതാക്കി, നീ എന്നും എന്റെ പ്രാര്‍ത്ഥനകളിലുണ്ട്, നിന്നെ എന്നും സ്നേഹിക്കുന്നു, നീ കൂടെയില്ലാത്ത കാഴ്ചകള്‍ക്ക് ഒട്ടും ഭംഗിയില്ല എന്നൊക്കെയായിരുന്നു പ്രിയയുടെ വരികള്‍.

തന്റെ എല്ലാ ആരാധകര്‍ക്കും നകുല്‍ സ്നേഹാന്വേഷണം അറിയിച്ചിട്ടുണ്ട് എന്നും അവന് വേണ്ടി പ്രാര്‍ഥിയ്ക്കുന്ന എല്ലാവര്‍ക്കും നന്ദി എന്നും പ്രിയ വീഡിയോയ്ക്കൊപ്പം പറഞ്ഞു. സാനിയ അയ്യപ്പന്‍, അനുപമ പരമേശ്വരന്‍ എന്നീ നായികമാര്‍ ഈ പോസ്റ്റിന് താഴെ സ്നേഹം അറിയിച്ചിട്ടുണ്ട്.

Most Popular

To Top