Entertainment

പ്രിയപ്പെട്ടവളെ നെഞ്ചോട് ചേർത്ത് പിടിച്ചു മനോജ്‌ കെ ജയൻ. ഇവളെ നൽകിയ സർവ്വശക്തന് നന്ദിയും പറയുന്നു.

സർഗം എന്ന എംടി ഹരിഹരൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ സിനിമയിലേ കുട്ടൻ തമ്പുരാൻ ആയി അഭിനയ ലോകത്തേക്ക് അരങ്ങേറ്റം നടത്തിയ താരമാണ് മനോജ്‌ കെ ജയൻ . ഈ ചിത്രത്തിലെ കഥാപാത്രം ഇന്നും ആളുകളുടെ മനസ്സിൽ മികവോടെ ഉണ്ട്.
പിന്നീട് നായകനായും സഹനടനായും വില്ലനായും ഒക്കെ തന്റെ കഴിവ് തെളിയിച്ച താരം ആയിരുന്നു മനോജ്‌. കോമഡി പോലും തനിക്ക് വഴങ്ങും എന്ന് കാണിച്ചു തന്ന നടൻ. നടി ഉർവ്വശിയും മനോജ് കെ ജയനും തമ്മിലുള്ള പ്രണയവും വിവാഹവും വിവാഹമോചനവും ഒക്കെ ആളുകൾക്ക് ഇടയിൽ പരസ്യം ആണ്. അതിന് ശേഷമാണ് മനോജ്‌ ആശയെ തന്റെ ജീവിതസഖി ആക്കാൻ തീരുമാനിക്കുന്നത്.


ഇപ്പോഴിതാ ഭാര്യ ആശയ്ക്കൊപ്പം ഉള്ള സന്തോഷജീവിതത്തെ കുറിച്ച് വിവാഹ വാർഷികാഘോഷ വേളയിൽ വാചാലൻ ആകുക ആണ് മനേജ് കെ ജയൻ. തന്റെ പ്രിയപെട്ടവളെ തന്നോട് ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് നടൻ തന്നെയാണ് സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. ഫേസ്ബുക്കിലിൽ കുറിച്ച ഒരു കുറിപ്പിലൂടെയാണ് മനോജ് കെ ജയൻ തന്റെ വിവാഹ വാർഷികത്തെ കുറിച്ച് ആരാധകരോട് പറയുന്നത് .

“ഇന്ന് ഞങ്ങളുടെ പത്താം വിവാഹ വാർഷികം. എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ ആശയെ എന്നോട് ചേർത്തു വച്ച, സർവ്വശക്തനായ ദൈവത്തിന്, ഒരു കോടി പ്രണാമം നന്ദി ആഘോഷമില്ല പകരം പ്രാർത്ഥന മാത്രം. ലവ് യൂ ആശ ” ഇങ്ങനെ ആണ് തന്റെ പ്രിയപ്പെട്ടവൾക്ക് വേണ്ടി മനോജ് കെ ജയൻ ആശംസകൾ കുറിക്കുന്നത്. പിന്നാലെ ഇവർക്ക് ആശംസകളുമായി സഹപ്രവർത്തകരും ആരാധകരും ഒക്കെ എത്തി.

Most Popular

To Top