സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സിനിമമേഖലയില്‍ താരങ്ങള്‍ പ്രതിഫല തുക കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കള്‍ അഭിപ്രാ യപ്പെട്ടിരുന്നു. കൊറോണയും ലോക്ക് ഡൗണും മൂലം സാമ്പത്തികമായി പല നിര്‍മ്മാതാക്കളും ബുദ്ധിമുട്ടിലാണെന്നും ബിഗ്ബജറ്റ് ചിത്രങ്ങളുടെ പണച്ചെലവ് താങ്ങാനാവില്ലെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.
നിര്‍മ്മാതാക്കളുടെ ഈ തീരുമാനത്തിന് പിന്നാലെ മലയാള സിനിമയുടെ നെടും തൂണുകളായ രണ്ട് സൂപ്പര്‍ താരങ്ങള്‍ തങ്ങളുടെ പ്രതിഫലത്തുക കുറയ്ക്കുമെന്ന് നിര്‍മ്മാതാക്കളെ അറിയിച്ചു. മോഹന്‍ലാലും മമ്മൂട്ടിയുമാണ് നിര്‍മ്മാതാക്കളുടെ തീരുമാനത്തിന് പിന്തുണ നല്‍കിയിരിക്കുന്നത്.
തുക കുറയ്ക്കുന്നതിനെക്കുറിച്ച് താരസംഘടനയായ അമ്മയുമായി നിര്‍മ്മാതാക്കളുടെ അസോസിയേഷന് ചര്‍ച്ച നടത്തും. സിനിമയുടെ വളര്‍ച്ചയ്ക്ക് ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനായി താരങ്ങളെല്ലാം തയ്യാറാണെന്നും അമ്മ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു അറിയിച്ചിട്ടുണ്ട്. നിര്‍മ്മാതാവും അഭിനേതാവും തമ്മിലുള്ള സൗഹൃദത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഫലത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു. കൂടുതല്‍ തുക വേണമെന്ന് ഒരു താരവും ആവശ്യപ്പെട്ടിട്ടില്ല. ഒരു താരത്തിനും ഇതില്‍ പിടിവാശിയില്ലെന്നും ഇടവേള ബാബു പറഞ്ഞു.
