സിനിമയില്‍ അഭിനയിക്കാനുള്ള പ്രതിഫലത്തുക കുറയ്ക്കാന്‍ തയ്യാറായി കീര്‍ത്തി സുരേഷും രംഗത്തെത്തി. കൊവിഡ് പശ്ചാത്തലത്തില്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ നിരവധി താരങ്ങള്‍ പ്രതിഫലം കുറയ്ക്കുമെന്ന പറഞ്ഞ് രംഗത്തെത്തിയിരുന്നു. പുതിയ സിനിമകളില്‍ നിലവില്‍ ഉള്ളതിന്റെ 20-30 ശതമാനം കുറഞ്ഞ പ്രതിഫലം വാങ്ങാനാണ് കീര്‍ത്തിയുടെ തീരുമാനമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യമായാണ് ഒരു നായിക പ്രതിഫലം കുറയ്ക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ മോഹന്‍ലാലും,മമ്മൂട്ടിയും പ്രതിഫലം കുറയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
