Entertainment

പ്രണവ് മോഹൻലാലിന്റെ സിനിമ സെറ്റിലെ കഴിവിനെ കുറിച്ച് വിനീത് ശ്രീനിവാസൻ

മലയാളത്തിലെ സകല കലാവല്ലഭനാണ് വിനീത് ശ്രീനിവാസന്‍. പുതിയ സിനിമയായ ‘ഹൃദയ’ത്തിന്റെ പണിപ്പുരയിലാണ് താരമിപ്പോള്‍. ചിത്രത്തില്‍ നായകനായി പ്രണവും നായികയായി കല്യാണി പ്രിയദര്‍ശനുമാണ് എത്തുന്നത്. മെറിലാണ്ട് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങളും പ്രണവിനെക്കുറിച്ചും പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ഇപ്പോള്‍ വിനീത് ശ്രീനിവാസന്‍.

അപ്പു വളരെ പ്രൊഫെഷണലാണ്. ഷൂട്ട് തുടങ്ങുന്നതിന് 15 മിനിറ്റ് മുന്‍പേ അപ്പു സെറ്റില്‍ റെഡിയായി നില്‍ക്കുന്നുണ്ടാകും. സെറ്റില്‍ വെച്ച് പ്രണവ് ഡയലോഗ് വായിച്ചു നോക്കുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അതെല്ലാം അപ്പുവിന് മനപ്പാഠമാണ്.

ഇങ്ങനെയുള്ള താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ വര്‍ക്ക് പെട്ടെന്ന് തീര്‍ക്കാന്‍ സാധിക്കും. ഷൂട്ടിങ് കൂടുതലായും നടന്നത് ഒരു കോളേജിലാണെന്നും ചിത്രത്തിന്റെ അന്‍പത് ശതമാനം ഷൂട്ടിങ്ങും പൂര്‍ത്തിയായെന്നും വിനീത് പറഞ്ഞു.

Most Popular

To Top