Entertainment

പ്രണയ സങ്കല്‍പ്പത്തെക്കുറിച്ചും പ്രൊഫഷനെക്കുറിച്ചും മനസ് തുറന്ന് പ്രിയ താരം പ്രയാഗ

വളരെ ചെറിയ കാലയളവ് കൊണ്ട് തന്നെ മലയാളികളുടെ മനസില്‍ കയറിക്കൂടിയ സുന്ദരിയാണ് പ്രയാഗ. ട്രോളന്‍മാര്‍ക്കും പ്രിയപ്പെട്ട താരമാണ് പ്രയാഗ. ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. പിന്നീട് കൈ നിറയെ ചിത്രങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. തന്റെ പ്രൊഫഷനെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമുള്ള കാര്യങ്ങള്‍ വ്യക്തമാക്കുകയാണ് താരം ഇപ്പോള്‍. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വീട്ടില്‍ ഞാന്‍ ഒറ്റ മോളാണ്. വീട്ടില്‍ എനിക്ക് എത്രത്തോളം വേണമെങ്കിലും കുട്ടിക്കളി കളിക്കാം. ഞാനെന്ത് ചെയതാലും ആരും എന്നെ ജഡ്ജ് ചെയ്യില്ല. കാരണം ഞാനവരുടെ ഒരേയൊരു മകളാണ്. പക്ഷെ പ്രൊഫഷനല്‍ ലൈഫില്‍ പ്രത്യേകിച്ച് സിനിമ പോലെ ഒരു മേഖലയില്‍ ജോലി ചെയ്യുമ്പോള്‍ കുട്ടിക്കളി കളിക്കാനാകില്ല. എന്റേത്‌ ഒരു സീരിയസ് പ്രൊഫഷനാണ്. ബഹുമാനം ലഭിക്കേണ്ട ജോലിയാണ്. അവിടെയാണ് ഗിവ് റെസ്‌പെക്റ്റ് ആന്‍ഡ്‌ ടേക്ക് റെസ്‌പെക്റ്റ് പൂര്‍വാധികം ശക്തമാകുന്നതെന്ന് താരം പറഞ്ഞു. മാത്രമല്ല, പ്രണയ സങ്കല്‍പ്പത്തെക്കുറിച്ചും താരം വ്യക്തമാക്കി.

ഒരുപാട് നാള്‍ അതിരുകളില്ലാതെ സ്നേഹിക്കുകയും വിവാഹമെന്ന നിര്‍ണായക ഘട്ടത്തില്‍ മതത്തിന്റെയും ജാതിയുടെയും അതിരുകള്‍ പറഞ്ഞ് ഒഴിവാക്കുകയും ചെയ്യുന്നതിനോട് യോജിക്കാനാവില്ലെന്നും മതത്തിന് മുകളില്‍ നില്‍ക്കുന്നതായിരിക്കണം പ്രണയമെന്നും പ്രയാഗ പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top