ജോണ്‍ ബ്രിട്ടാസ് നടത്തുന്ന ജെ ബി ജങ്ഷന് എന്ന പ്രോഗ്രം സിനിമ നടിമാരും നടന്മാരുമെല്ലാം തങ്ങളുടെ ജീവിത കഥകളും രഹസ്യങ്ങളും തമാശകളുമൊക്കെ പറയുന്ന പൊതു ഇടമാണ്. പണ്ടൊരിക്കല്‍ മോഹന്‍ ലാല്‍ ജെ.ബി ജങ്ഷനില്‍ എത്തിയപ്പോള്‍ മുകേഷ് ലാലിനോട് ചോദിച്ച ഒരു ചോദ്യവും മറുപടിയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴും അത് വൈറലാവുന്നുണ്ട്. ചോദ്യം ഇങ്ങനെയായിരുന്നു. ‘ഒരുപാട് നടിമാര്‍ പറഞ്ഞിട്ടുണ്ട്, ലാലിനൊപ്പം പ്രണയ രംഗങ്ങളില്‍ അഭിനയിക്കാന്‍ വളരെ കംഫര്‍ട്ട് ആണ് എന്ന്.
പരിസരം മറന്നു അഭിനയിപ്പിക്കാനുള്ള കഴിവ് ലാലിന് ഉണ്ടെന്നു അക്കാലത്തെ നടിമാര്‍ എല്ലാവരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചോദ്യം ഇതാണ്. അങ്ങനെയൊരു പ്രണയരംഗം അഭിനയിക്കുകയാണെങ്കില്‍ ലാല്‍ ശെരിക്കും ഒരു കാമുകനായി മാറുമോ.? അങ്ങനെ മാറുമെങ്കില്‍ തന്നെ എപ്പോഴാണ് തിരികെ മോഹന്‍ലാല്‍ ആകുന്നത്, അതോ ആകത്തില്ലേ ? ന്നൊയിരുന്നു മുകേഷിന്റെ ചോദ്യം.
തന്റെ കൂടെ അഭിനയിക്കുന്നവരെ കംഫര്ട്ടാക്കിയാല് മാത്രമേ ആ സീന്‍ നന്നാകൂവെന്നും പ്രണയ രംഗങ്ങള്‍ പരിചയമില്ലാത്തവര്‍ തമ്മില്‍ അഭിനയിക്കാന്‍ പാടാണെന്നും അവരെ കൂളാക്കിയാലേ മന്നുക്കും നന്നായി അഭിനയിക്കാന്‍ പറ്റുമെന്നാണ് ലാല്‍ മറുപടി പറഞ്ഞത്. പ്രണയരംഗത്തില്‍ അഭിയിക്കുമ്പോള്‍ കൂടെ അഭിനയിക്കുന്നവരുടെ ഭാവം സീനോടെ മാറും. എന്നാല്‍ തന്റെ പ്രണയം ആ സിനിമ കഴിയുന്നത് വരെയുണ്ടാകുമെന്ന് ലാല്‍ പറഞ്ഞു.
