Entertainment

പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് തെന്നിന്ത്യന്‍ നടി ശ്രുതി ഹസന്‍

തെന്നിന്ത്യന്‍ സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് കമല്‍ഹാസന്റെ മകളും നടിയുമായ ശ്രതി ഹസന്‍. നിരവധി ഹിറ്റുകളാണ് താരത്തിന് ഉള്ളത്. അഭിനയത്തിന് പുറമേ നല്ല ഒരു ഗായിക കൂടിയാണ് താരം.

താരത്തിന്റെ പ്രണയ വാര്‍ത്തകള്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. അമേരിക്കന്‍ നാടക നടനായ മൈക്കില്‍ കോര്‍സലേയുമായി ശ്രുതി പ്രണയത്തിലായിരുന്നു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പ് ആ ബന്ധം തകര്‍ന്നു.ശ്രുതിയുടെ കാമുകന്‍ തന്നെയാണ് തങ്ങള്‍ പിരിഞ്ഞ കാര്യം സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയത്. പിരിഞ്ഞെങ്കിലും ശ്രുതി എപ്പോഴും തന്റെ നല്ല സുഹൃത്തായിരിക്കുമെന്നും ശ്രുതിയുടെ മുന്‍ കാമുകനായ കാര്‍ലോ വ്യക്തമാക്കിയിരുന്നു.

ഇതിനുശേഷം ശ്രുതി നടനായ സിദ്ധാര്‍ഥുമായി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അതിന് മറുപടിയുമായാണ് താരം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന് ഉത്തരമായാണ് താരം മറുപടി പറഞ്ഞത്. താന്‍ സിംഗിളാണെന്നും ഉടനെ പ്രണയിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് താരം പറഞ്ഞത്.

Most Popular

To Top