Kerala News

പേപ്പര്‍ ചുരുളുകള്‍ കൊണ്ട് ട്രെയിന്‍ ഉണ്ടാക്കി റെയില്‍വ്വേ മന്ത്രിയുടെ പ്രശംസ വാങ്ങിയ കൊച്ചു മിടുക്കന്‍

ഇന്നത്തെ കുട്ടികളെല്ലാവരും തന്നെ പഠനത്തിനുപരി മറ്റ് പല കലകളിലും പ്രാവീണ്യം ഉള്ളവരാണ്. അത്തരക്കാരുടെ ചില പ്രാവീണ്യം നമ്മള്‍ ഇടയ്ക്കിടെ കാണുന്നതുമാണ്. ജന ശ്രദ്ധയാ കര്‍ഷിക്കുന്ന പല കൊച്ചുമിടുക്കരെ നമ്മള്‍ അഭിനന്ദിക്കാറുമുണ്ട്. റയില്‍വ്വേ മന്ത്രിയുടെ പോലും ശ്രദ്ധ നേടിയ ഒരു കൊച്ചു മിടുക്കനെ ക്കുറിച്ചാണിനി പറയുന്നത്.

പത്രപേപ്പര്‍ കൊണ്ട് ഈ കൊച്ചു മിടുക്കന്‍ ഉണ്ടാക്കിയത് ഒരു കൂകിപ്പായും തീവണ്ടിയാണ്. അതും ഒരുമലയാളി കുട്ടി. ചേര്‍പ്പ് സിഎന്‍എന്‍ ബോയ്‌സ് സ്‌കൂളിലെ ഏഴാം ക്ലാസുകാരനായ അദ്വൈത് കൃഷ്ണയാണ് പേപ്പര്‍ കൊണ്ട് ട്രെയിന്‍ നിര്‍മ്മിച്ച് ഞെട്ടിച്ചത്.

പേപ്പര്‍ കൊണ്ട് നിര്‍മ്മിച്ച സ്റ്റീം എഞ്ചിന്‍ ട്രെയിനിന്റെ ചെറു മാതൃക കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും, സതേണ്‍ റയില്‍വേയും ട്വിറ്ററിലൂടെ പങ്കുവച്ചതാണ് അദ്വൈതിനെ പ്രശ സ്തനാക്കിയത്. 33 പത്രത്താളുകളുകള്‍ ഇതിനായി ഉപയോഗിച്ചാണ് മനോഹരമായ ട്രയിന്‍ രൂപം അദ്വൈത് നിര്‍മ്മിച്ചത്.

അച്ഛന്‍ ഈ തീവണ്ടിയുടെ വീഡിയോ എടുത്ത് സമൂഹ മാദ്ധ്യ മങ്ങളില്‍ ഇട്ടു. ഇത് പിന്നീട് റെയില്‍വേ ഉദ്യോഗസ്ഥര്‍ കണ്ട തോടെയാണ് ദേശീയ ശ്രദ്ധയിലെത്തിയത്. മൂന്ന് ദിവസം കൊണ്ട് ന്യൂസ് പേപ്പറുകള്‍ ചുരുട്ടി പശ കൊണ്ട് ഒട്ടിച്ച് ട്രെയിനിന്റെ എഞ്ചിനും, രണ്ട് ബോഗികളും, റെയില്‍ പാതയും നിര്‍മ്മിച്ചു. 33 പത്രങ്ങളുടെ പേജുകള്‍ കൊണ്ട് 450 ചുരുളുകള്‍ ഉണ്ടാക്കി ഒട്ടിച്ച് മുന്ന് ദിവസം കൊണ്ടാണ് ട്രെയിന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ലോക്ക്ഡൗണിന്റെ വിരസത മാറ്റാനാണ് ഇത്തരമൊരു നിര്‍മ്മാണം അദ്വൈത് നടത്തിയത്. ചെറുപ്പം മുതലേ അദ്വൈതിന് കലപരമായ കഴിവുകള്‍ ഉണ്ടെന്ന് അച്ഛന്‍ പറയുന്നു. ശില്‍പ്പിയായ അച്ഛന്‍ കിഴ ക്കൂട്ട് മണികണ്ഠനും അമ്മ സരിതയുമാണ് ഈ മിടുക്കനെ പ്രത്സോ ഹിപ്പിക്കുന്നത്. അച്ചന്‍ ഒരു ശില്‍പ്പിയാണ്. സംഭവം ഹിറ്റായതോടെ അദ്വൈതിനെ സ്‌കൂളിലെ ടീച്ചര്‍മാരും കൂട്ടുകാരുമൊക്കെ അഭി നന്ദനം അറിയിച്ചു. ട്രെയിന്‍ മാത്രമല്ല, ബുള്ളറ്റും, കാറും, ഉന്തുവ ണ്ടിയും തുടങ്ങി നിരവധി മാതൃകകള്‍ നിര്‍മ്മിച്ചിട്ടുണ്ട് ഈ മിടുക്കന്‍.

Photos: Vanitha

Most Popular

To Top