Entertainment

പേടിച്ചു ചെന്നു മമ്മൂട്ടിയുടെ അടുത്ത് കഥ പറഞ്ഞു, കഥ കേട്ടപ്പോൾ തന്നെ മമ്മൂട്ടി സമ്മതം പറഞ്ഞു.മായാവിയെ കുറിച്ച് ഷാഫി.

തമാശ മേമ്പോടിയാക്കി ഒരുപാട് മനോഹര ചിത്രങ്ങൾ പ്രേക്ഷർക്ക് സമ്മാനിച്ച സംവിധായകൻ ആണ് ഷാഫി. മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, ജയറാം, ജയസൂര്യ എന്നിങ്ങനെ ഉള്ള ഒട്ടുമിക്ക എല്ലാ മുൻനിര നായകന്മാർക്കും ഒപ്പം ഷാഫി ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട് .

2007ൽ ഷാഫി മെഗാസ്റ്റാർ മമ്മൂട്ടിയെയും ഗോപികയേയും പ്രധാന കഥാപാത്രങ്ങൾ ആക്കി ഒരുക്കിയ ബ്ലോക്ബ്ലസ്റ്റർ ചിത്രമായിരുന്നു മായാവി. തമാശയും ആക്ഷനും കുടുംബബന്ധങ്ങളുടെ പ്രാധാന്യവും എല്ലാം ചേർന്ന ഒരു ചിത്രം ആയിരുന്നു മായാവി. ഇപ്പോൾ ചിത്രത്തെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും ഒക്കെ തുറന്ന് പറയുക ആണ് ഷാഫി.

ഷാഫിയുടെ വാക്കുകൾ ഇങ്ങനെ :

“ആന്റോ ജോസഫ് ആണ് പറഞ്ഞത് മമ്മൂക്കയുടെ അടുത്ത് മായാവിയുടെ കഥ ഒന്ന് സൂചിപ്പിച്ചു നോക്കാം എന്ന്. മമ്മൂക്കയുടെ അടുത്ത് ചെല്ലുമ്പോൾ ചെറിയ സംശയവും പേടിയുമുണ്ടായിരുന്നു. കാരണം സിനിമയിലെ ഹീറോ ഇരുട്ടടിക്കാരനാണ്, പ്രേക്ഷകർക്ക് മുന്നിൽ അയാളൊരു ഹീറോ ആണെങ്കിലും ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് മുന്നിൽ മഹിക്ക് ഒരു വിലയുമില്ല.


സലിം കുമാർ അവതരിപ്പിക്കുന്ന കഥാപാത്രമടക്കം അയാളെ പേടിപ്പിച്ചു നിർത്തുകയാണ്. മെഗാസ്റ്റാർ പദവിയിലിരിക്കുന്ന മമ്മൂക്കയ്ക്ക് ഇത് ഇഷ്ടമാകുമോ എന്നതായിരുന്നു പേടി. ആദ്യ കേൾവിയിൽ തന്നെ അദ്ദേഹം സമ്മതം മൂളി”

മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഷാഫി തന്റെ മനസ്സ് തുറന്നത്.

Most Popular

To Top