Entertainment

പെണ്ണിനെ തെറി വിളിച്ചാല്‍ ‘നന്നായി’. പെണ്ണ് തെറി വിളിച്ചാല്‍ അത് പ്രശ്നം. ഇതാണ് സമൂഹം. – ധന്യ എസ് രാജേഷ് (ഹെലന്‍ ഓഫ് സ്പാര്‍ട്ട)

തനിക്ക് എതിരെ നിരന്തരം നടക്കുന്ന സൈബര്‍ അറ്റാക്കിനെതിരെ പ്രതികരീച്ച് ധന്യ എസ് രാജേഷ് (ഹെലന്‍ ഓഫ് സ്പാര്‍ട്ട). ലിറ്റ്ആര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പക്ഷം ധന്യ തുറന്നു പറഞ്ഞത്.

ധന്യ എസ് രാജേഷ് പറഞ്ഞതിന്റെ പ്രസക്ത കാര്യങ്ങള്‍ ഇവ :

താന്‍ താമസിക്കുന്ന പ്രദേശം അടങ്ങിയ പഞ്ചായത്ത് കണ്ടെയിന്‍മെന്റ് സോണാക്കിയപ്പോള്‍ സുഖാന്വേഷണം നടത്താത്തവരാണ് ടിക്ക്ടോക്ക് ബാന്‍ ചെയ്യപ്പെട്ടപ്പോള്‍ അന്വേഷിച്ച് വന്നതെന്ന് ധന്യ പറഞ്ഞു. അടുക്കളയില്‍ ഒതുങ്ങി കൂടിയിരുന്ന പല വീട്ടമ്മമാര്‍ക്കും ടിക്ക്ടോക്ക് നല്ല ഒരു വേദി ആയിരുന്നുവെന്നും ധന്യ പറഞ്ഞു.

താന്‍ തെറി പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് കാരണവും ഉണ്ടെന്ന് ധന്യ പറഞ്ഞു. പെണ്ണിനെ ആരെങ്കിലും തെറി വിളിച്ചാല്‍ അത് അംഗീകരിക്കുന്ന പലര്‍ക്കും പെണ്ണ് തിരിച്ച് വിളിച്ചാല്‍ പ്രശ്നം ഉണ്ടാക്കാനാണ് വ്യഗ്രത എന്നും ധന്യ പറഞ്ഞു. താന്‍ സ്വബോധത്തോടെ തന്നെയാണ് ലൈവ് ചെയ്യുന്നതെന്നും, അതിന്റെ ഒരു ഭാഗം മാത്രം ആരെങ്കിലും വെട്ടിയെടുത്ത് വര്‍ഗ്ഗീയത എന്ന പേരില്‍ പോസ്റ്റു ചെയ്ത് വ്യൂവര്‍ഷിപ്പ് കൂട്ടുന്നത് തന്റെ കുറ്റമല്ലെന്നും ധന്യ പറഞ്ഞു. താന്‍ ഇന്നേവരെ ശരീരം പ്രദര്‍ശിപ്പിച്ചോ, വള്‍ഗര്‍ ചുവയില്‍ സംസാരിച്ചോ വീഡിയോ ചെയ്തിട്ടില്ലെന്നും ധന്യ കൂട്ടിച്ചേര്‍ത്തു.

തന്റെ ബലവും ദൗര്‍ബല്യവും തന്റെ മാതാപിതാക്കളാണെന്നും, അവരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ തനിക്ക് സഹിക്കില്ലെന്നും ധന്യ പറഞ്ഞു.

ഗുരുജി ഒരു പാവമാണെന്നും, പുരുഷനാണെന്നും, അയാളെ വെറുതെ വിടണമെന്നും മാത്രമേ താന്‍ ഉദ്ദേശിച്ചിരുന്നുള്ളുവെന്നും ധന്യ പറഞ്ഞു.

സാഹിത്യം പഠിച്ചതാണ് തന്റെ ചിന്താഗതിയെ ഇങ്ങനെ മാറ്റിയതെന്നും, സ്ത്രീയ്ക്കും പുരുഷനും തുല്യ നീതി എന്ന ഫെമിനിസത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നും ധന്യ കൂട്ടിച്ചേര്‍ത്തു.

Most Popular

To Top