മലയാള സിനിമാ നടിമാരില്‍ മുന്‍നിര നായികയായി മാറിയ താരമായിരുന്നു മീര ജാസ്മിന്. ഇപ്പോള്‍ താരം സിനിമയില്‍ സജീവമല്ല. മീര നായികയായി എത്തിയ സിനിമയാണ് സ്വപനക്കൂട് എന്ന ചിത്രത്തില്‍ നായകനായി എത്തിയത് പൃഥ്വിരാജായിരുന്നു.
വമ്പന്‍ ഹിറ്റായി മാറിയ സിനിമയായിരുന്ന സ്വപ്നക്കൂട്. ഇരുവരുടെയും കരിയര്‍ ബെസ്റ്റ് മൂവിയായിരുന്നു ഇത്. പൃഥ്വിരാജിനൊടാപ്പം ഉള്ള സിനിമയില്‍ താരത്തിനൊപ്പം വര്‍ക്ക ചെയ്തതിനെക്കുറിച്ച് മീര മനസ് തുറക്കുകയാണിപ്പോള്‍.
പൃഥ്വിരാജിന് ഒപ്പം സ്വപ്നകൂട്, ചക്രം സിനിമകളില്‍ അഭിനയിക്കുമ്പോള്‍ ശരിക്കും ആഘോഷിച്ചെന്നും, മറ്റ് നടന്മാരെ പോലെ കള്ളത്തരമില്ലാത്ത ആളാണ് പൃഥ്വിരാജെന്നും മീര പറയുന്നു.
പുറമെ നിന്ന് അഭിനയിച്ചിട്ട് പുറകില്‍ നിന്നും അഭിനയിക്കുന്ന രീതി പൃഥ്വിരാജിന് ഇല്ലന്നും അദ്ദേഹത്തിന്റെ ആറ്റിട്യൂട് ഇഷ്ടമാണെന്നും മീര പറഞ്ഞു.
പൃഥ്വിയെ പറ്റി ഓര്‍ക്കുമ്പോള്‍ അഭിമാനമാണ്. ഒരു സ്വകാര്യ ചാനലിലെ പരിപാടിയിലാണ് മീര ഇത് സംസാരിച്ചത്.
