Entertainment

പുരുഷൻ സ്ത്രീയെ കാണുന്നത് ജനസംഖ്യ കൂട്ടാനുള്ള ഫാക്ടറിയായി, സ്ത്രീയെ ശരിക്കും സ്നേഹിച്ചിരുന്നുവെങ്കിൽ അവൻ അവളെ ഗർഭിണിയാക്കില്ല: അമല പോൾ വെളിപ്പെടുത്തുന്നു

മൈന എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്ന് വന്ന് പിന്നീട് തെന്നിന്ത്യ മുഴുവന്‍ കീഴടക്കിയ നടിയാണ് അമലാ പോള്‍. താരത്തിന്റെ രണ്ടാം വിവാഹം ഈയിടെയാണ് കഴിഞ്ഞത്. നേരത്തെ താരം വിവാഹം ചെയ്തത്‌. തമിഴ് സിനിമ സംവിധായകനായിരുന്ന വിജയെ ആയിരുന്നു. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇരുവരും വേര്‍പ്പിരിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് അമലാ പോള്‍. ഇപ്പോഴിതാ ആത്മീയാചാര്യന്‍ ഓഷോയുടെ ‘ദ ബുക്ക് ഓഫ് വുമണ്‍’ന്റെ ചിത്രം പങ്കുവച്ച് സ്ത്രീകളുടെ ജീവിതത്തില്‍ പുരുഷന്‍മാരുടെ പങ്കിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് അമല പോള്‍.ഫെമിനിസ്റ്റ് രീതിയിലാണ് അമലാ പോള്‍ പ്രതികരിച്ചിരിക്കുന്നത്.

ബുക്കിലെ ശക്തമായ കാഴ്ചപ്പാടുകളാണ് അമല കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാലം വീട്ടില്‍ അമ്മയോടൊപ്പം ചിലവഴിക്കുകയാണ് അമല പോള്‍. പുരുഷ സമൂഹത്തിന് സ്ത്രീയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെക്കുറിച്ചും അര്‍ഹിക്കുന്ന പരിഗണ സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ടോയെന്നു മൊക്കെയുള്ള ചോദ്യങ്ങളുമായെത്തിയിരിക്കുകയാണ് അമല പോള്‍ ഇപ്പോള്‍ പുതിയ പോസ്റ്റിലൂടെ.

ദൈവത്തെക്കുറിച്ചല്ല, ഏതെങ്കിലും ദാര്‍ശനിക വ്യവസ്ഥയെക്കുറിച്ചല്ല, മറിച്ച് ജീവിതത്തെക്കുറിച്ചാണ്. പുരുഷനില്‍ നിന്നല്ല എന്തുകൊണ്ടാണ് ഒരു സ്ത്രീയില്‍ നിന്നും ചോദ്യം ഉയര്‍ന്നു വരുന്നത്? കാരണം സ്ത്രീ അടിമത്തം അനുഭവിക്കുന്നു. അപമാനവും സാമ്പത്തിക ആശ്രയത്വവും എല്ലാറ്റിനുമുപരിയായി സ്ത്രീ സ്ഥിരമായി ഗര്‍ഭധാരണത്തിന്റെ അവസ്ഥയും അനുഭവിക്കുന്നു. നൂറ്റാണ്ടുകളായി അവള്‍ വളരെയധികം വേദനയില്‍ ജീവിക്കുന്നു. വയറ്റില്‍ വളരുന്ന കുഞ്ഞ് അവളെ ഭക്ഷണം കഴിക്കാന്‍ അനുവദിക്കുന്നില്ല. എപ്പോഴും ഛര്‍ദ്ദിക്കാനാണ് അവളെ പ്രേരിപ്പിക്കുന്നത്.

കുഞ്ഞ് 9 മാസം വളരുമ്പോള്‍, അതിന്റെ ജനനം മിക്കവാറും സ്ത്രീയുടെ മരണമാണ്. ഒരു ഗര്‍ഭത്തില്‍ നിന്നും വിമുക്തയാകാതിരിക്കുമ്പോള്‍ തന്നെ ഭര്‍ത്താവ് അവളെ വീണ്ടും ഗര്‍ഭിണിയാക്കുന്നു. ജനക്കൂട്ടത്തെ ഉല്‍പാദിപ്പിക്കുന്നതിനുള്ള ഒരു ഫാക്ടറിയായാണ് സ്ത്രീയുടെ ഏക പ്രവര്‍ത്തനം എന്ന് തോന്നുന്നു. പുരുഷന്റെ പ്രവര്‍ത്തനം എന്താണ്? അവളുടെ വേദനയില്‍ അയാള്‍ അറിയുന്നില്ല. ഒമ്പത് മാസത്തെ സഹനം, കുട്ടിയുടെ ജനനം ഇതില്‍ പുരുഷന്‍ എന്താണ് ചെയ്യുന്നത്? പുരുഷനെ സംബന്ധിച്ചിടത്തോളം, അയാള്‍ തന്റെ കാമവും ലൈംഗികതയും നിറവേറ്റുന്ന ഒരു വസ്തുവായി സ്ത്രീയെ ഉപയോഗിക്കുന്നു.

അതിന്റെ അനന്തരഫലങ്ങള്‍ സ്ത്രീക്ക് എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് അയാള്‍ക്ക് ഒട്ടും ആശങ്കയില്ല. എന്നിട്ടും അയാള്‍ പറയുന്നു, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. അവന്‍ അവളെ ശരിക്കും സ്‌നേഹിച്ചിരുന്നുവെങ്കില്‍, ലോകത്ത് ജനസംഖ്യ കൂടുതലാകുമായിരുന്നില്ല. സ്‌നേഹം എന്ന അയാളുടെ വാക്ക് തീര്‍ത്തും ശൂന്യമാണ്. മിക്കപ്പോഴും കന്നുകാലികളെ പോലെയാണ് അയാള്‍ അവളോട് പെരുമാറുന്നതെന്നും അമല പറഞ്ഞ്‌ വയ്ക്കുന്നു.

Most Popular

To Top