Entertainment

പുതിയ ചിത്രങ്ങൾ പങ്കു വച്ച്, വാക്കുകൾക്കു അതീതം ആണ് താൻ എന്ന് സീമ വിനീത്

പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമണമായ സീമ വിനീത് സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സീമയ്‌ക്കെതിരെ മാലാ പാര്‍വ്വതിയുടെ മകന്റെ മോശം ചാറ്റിനെക്കുറിച്ച് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുകയും പലരും സീമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. മാലാ പാര്‍വതിയുടെ മകന്‍ മാപ്പ് അപേക്ഷിച്ചതോടെ ആ പ്രശ്നങ്ങള്‍ അവസാനിച്ചു.

ഇപ്പോള്‍ താരം പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്. ‘മറ്റുള്ളവരെ ബോധ്യപ്പെടുത്തി മുന്നോട്ട് പോകുംതോറും ജീവിതം ചോദ്യം ചെയ്യപ്പെട്ട് കൊണ്ടേയിരിക്കും…. വാക്കുകള്‍ക്കധീനമാണ് ഞാന്‍ കേരളപഴമയിലേക്കു തിരിഞ്ഞു നടന്നപ്പോള്‍..” എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രങ്ങള്‍ പങ്ക് വെച്ചിരിക്കുന്നത്.

പുഴയില്‍ കുളിച്ച് വരുന്ന ഒരു നാടന്‍ പെണ്ണായും പുഴയുടെ സൗന്ദര്യം ആസ്വദിച്ച് പുഴയില്‍ മുങ്ങിനീരാടുന്ന പെണ്ണായും സീമ ചിത്രങ്ങളില്‍ എത്തുന്നു. തന്റെ പുതിയ ഫോട്ടോഷൂട്ടിനൊടൊപ്പം വളരെ മനോഹരമായ ചില വരികളും സീമ പങ്കുവച്ചിട്ടുണ്ട്. ‘

‘അവളുടെ പ്രണയം സാധാരണമല്ല തീവ്രമാണ്..! അവര്‍ അതിസുന്ദരികളും നിലാവുള്ള രാത്രികളെ ഇഷ്ടപ്പെടുന്നവരും പാലപ്പൂവിന്റെ ഗന്ധമുള്ളവരുമായിരിക്കും.. ക്ഷുദ്രജീവികള്‍ പോലും അവളോട് ഇണങ്ങും, യക്ഷികള്‍ ദുഷ്ടകളല്ല..

അവള്‍ക്ക് നേരിടേണ്ടി വന്ന നഷ്ടപ്രണയവും ചതിയും അവളെ പ്രതികാര ദാഹികളാക്കുന്നുവെന്നു മാത്രം.” എന്ന വരികള്‍ കൂടി ചിത്രങ്ങളില്‍ പങ്ക് വെച്ചിട്ടുണ്ട്.

Most Popular

To Top