Entertainment

‘പിളർപ്പ് ഉണ്ടാക്കി കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ഒരു താരം ശ്രമിക്കുവാണെന്നു’ സാന്ദ്ര തോമസ്

ഡബ്ലുസിസിയിലെ പൊട്ടിത്തെറിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണ്. നേരത്തെ വിധു വിന്‍സെന്റും പിന്നീട് സ്റ്റെഫിയും സ്ത്രീ സംഘടനയിലെ മുന്‍നിരക്കാരായ ആളുകളെക്കുറിച്ച് വ്യക്തമായ ആരോപണങ്ങളുമായി എത്തിയിട്ടും അതിനെതിരെ താരങ്ങളും സംഘടനയും ഇതുവരെ പ്രതികരിച്ചിരിട്ടില്ലെന്നത് വളരെ വിചിത്രമാണ്.

ഇപ്പോഴിതാ വിധുവിന്റെ രാജി വാര്‍ത്തയുടെ കട്ടിങ്ങിനൊപ്പം ഒരു പോസ്റ്റുമായി പ്രമുഖ നിര്‍മ്മാതാവായ സാന്ദ്രാ തോമസ് രംഗത്തെത്തിയിരിക്കുകയാണ്.

മലയാള സിനിമയിലെ ഏതോ നടനെ ദ്ദേശിച്ചുള്ള പോസ്റ്റാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘ പിളര്‍പ്പുണ്ടാക്കി പിളര്‍പ്പുണ്ടാക്കി കലക്കവെള്ളത്തില്‍ മീന്‍ പിടിച്ച് എത്ര നാള്‍ ഈ ചേട്ടന്‍ മലയാള സിനിമയുടെ പൊയ്മുഖമായി നിലകൊള്ളും’ എന്നാണ് സാന്ദ്രയുടെ പോസ്റ്റ്.

പോസ്റ്റ് പങ്കുവെച്ചതോടെ ഏനേകം പേര്‍ താരത്തിനോട് ആരെയാണ് ഉദ്ദേശിച്ചതെന്ന് ചോദിച്ചിരുന്നു.

സാമാന്യ ബുദ്ധി ഉള്ളവര്‍ക്ക് ആ ചേട്ടന്‍ ആരാണെന്ന് മനസിലാകുമെന്നും സാന്ദ്രാ പറയുന്നു. എന്തായാലും സാന്ദ്ര ആരെയാണ് ഉദ്ദേശിച്ചതെന്ന് അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ.

Most Popular

To Top