Entertainment

പഴയ കുളിസീന്‍ പങ്കുവച്ച് ദിലീഷ് പോത്തന്‍; പോത്തേട്ടന്‍ ബ്രില്യന്‍സ് ആണോ എന്ന് ആരാധകര്‍

മലയാള സിനിമയിലെ നടനും സഹസംവിധായകനം സംവിധായകനുമൊക്കെയായി തിളങ്ങുന്ന താരമാണ് ദിലീഷ് പോത്തന്‍. താന്‍ അഭിനയിച്ച സിനിമകളും സംവിധാനം ചെയ്ത സിനിമകളുമെല്ലാം വന്‍ ഹിറ്റായി മാറ്റിയ താരമാണ് ദിലീഷ് പോത്തന്‍. താരത്തിന്റെ പഴയ ഒരു ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്.

അണ്ടര്‍ വെയര്‍ മാത്രം ധരിച്ച് കൂട്ടുകാരോടൊപ്പം വെളളച്ചാട്ടത്തിന് സമീപത്തായി നില്‍ക്കുന്ന ചിത്രമാണ് ദിലീഷ് പോത്തന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുളിസീന്‍ @ 1999 എന്ന ക്യാപ്ഷനോട് കൂടെയാണ് ചിത്രം അദ്ദേഹം പങ്കുവെച്ചത്.

പണ്ട് കോളേജ് കാലത്ത് സുഹൃത്തുക്കളോടൊപ്പം എടുത്ത ഈ ചിത്രം ഇപ്പോള്‍ ഏറെ വൈറലായി കഴിഞ്ഞു. ആരാധകരും രസകരമായ കമന്റുകളാണ് ചോദിക്കുന്നത്. ഇതും പോത്തേട്ടന്‍ ബ്രില്യന്‍സ് ആണോ എന്നാണ് ചില പ്രേക്ഷകരുടെ ചോദ്യം. എന്തായാലും ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

Most Popular

To Top