Entertainment

പലരും നേരിട്ട് കാണുമ്പോള്‍ ഇതിന്റെ രഹസ്യം എന്താണെന്ന് ചോദിക്കാറുണ്ട്; പ്രിയ താരം മാന്‍വി സുരേന്ദ്രന്‍

ചുരുങ്ങിയ കാലം കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ നേടിയ താരമാണ് നടി മാന്‍വി സുരേന്ദ്രന്‍. ശ്രുതി സുരേന്ദ്രന്‍ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. സീരിയലില്‍ വന്ന ശേഷമാണ് മാന്‍വി എന്ന പേര് താരം സ്വീകരിച്ചത്. കലോത്സവ വേദികളില്‍ നി്ന്നാണ് താരം അഭിനയത്തിലേയ്ക്ക് എത്തിയത്. ഇപ്പോള്‍ താരം തന്റെ വിശേഷങ്ങള്‍ കൗമുദിയോട് പങ്കുവയ്ക്കുകയാണ്.

‘മോഹിനിയാട്ടം ചെറുപ്പകാലം തൊട്ട് പഠിക്കുന്നുണ്ട്. അതില്‍ സംസ്ഥാന തലത്തില്‍ പ്രൈസ് വാങ്ങിയിട്ടുണ്ട്. അതിന്റെ ഫോട്ടോ പത്രത്തില്‍ കണ്ടിട്ട് എനിക്ക് ഒരു സീരിയലിലേക്ക് ക്ഷണം വന്നിരുന്നു. എന്നാല്‍ ആ സീരിയല്‍ നടന്നില്ല. പിന്നീട് അതെ ടീമിന്റെ ചേച്ചിയമ്മ എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് എത്തി. സീതയിലെ അര്‍ച്ചന എന്ന കഥാപാത്രമാണ് പ്രേക്ഷക ശ്രദ്ധ നേടിത്തന്നത്. നെഗറ്റീവ് വേഷമായിരുന്നു.

പിന്നീട് അത്തരത്തില്‍ നിരവധി വേഷങ്ങള്‍ വന്നു. എന്നാലും ഞാന്‍ ഹാപ്പിയാണ്. കണ്ണീരും കരച്ചിലുമൊക്കെ ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഇതാകുമ്പോള്‍ കൂടുതല്‍ ഫ്രീഡം കിട്ടുന്നുണ്ടെന്നും താരം പറയുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ക്യാമറക്ക് മുന്നില്‍ എങ്ങനെ യെങ്കിലും എത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നല്ലത് പോലെ സ്വപനം കണ്ടു. സ്വപനം കണ്ടതൊക്കെ ജീവിതത്തില്‍ നടന്നിരി ക്കുന്നു.

അതിന് ദൈവത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും താരം പറയുന്നു. സ്റ്റാര്‍ മാജിക്കിലെ കാര്യവും താരം പറയുന്നുണ്ട്. എ്ല്ലാവരും അതില്‍ വളരെ ഹാപ്പിയാണെന്നും താര ജാഡകളോ മത്സരങ്ങളോ ഒന്നും അവിടെയില്ലെന്നും അവിടെ സമയം പോകുന്നത് അറിയില്ല എന്നും താരം പറയുന്നു. തനിക്ക് സീരിയ ലിനേക്കാളും ഇഷ്ടം സ്റ്റാര്‍ മാജിക്കിനോടാണെന്നും മാന്‍വി വ്യക്തമാക്കുന്നു.

തന്റെ മുടിയുടെ രഹസ്യമെന്താണെന്നും താരം വ്യക്തമാക്കി. മുടിയെ പറ്റി പലരും തന്നോട് ചോദിക്കാറുണ്ടെന്നും മുടിയെ പരിരക്ഷിക്കാനായി പ്രതേകിച്ച് ഒന്നും ചെയ്യാറില്ലെന്നും മാന്‍വി പറഞ്ഞു. എണ്ണ തലയില്‍ പുരട്ടാറില്ല. ഇത് പാരമ്പര്യമായി കിട്ടിയ മുടിയാണെന്ന് എനിക്ക് തോന്നുന്നത്. അച്ഛന്റെ അമ്മയ്ക്കും നല്ല മുടിയുണ്ട്. അത് എനിക്ക് കിട്ടിയതാണെന്നാണ് എല്ലാവരും ഇവിടെ പറയുന്നത്. ഇപ്പോള്‍ പാലായിലെ ഒരു കോളേജില്‍ പി.ജിക്ക് പഠിക്കുകയാണ് താരം. മാന്‍വിയുടെ വളര്‍ച്ചയ്ക്ക് പിന്തുണയായി നില്‍ക്കുന്നത് അച്ഛനും അമ്മയും ചേച്ചിയുമാണെന്ന് താരം പറയുന്നു.

Most Popular

To Top