നൈമിഷിക സുഖങ്ങള്‍ക്കായി ജീവിതപങ്കാളിയെയും കുഞ്ഞുങ്ങളെയും ഒഴിവാക്കിയോ കൊന്നു തള്ളിയോ പായുന്നവര്‍ ഒരുപാട് ഉള്ള ഈ സമൂഹത്തില്‍ കണ്ണന്റെയും അമൃതയുടെയും പ്രണയസാക്ഷാത്കാരം ഒരു വലിയ പാഠമാണ്. കണ്ണനും അമൃതയും കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി പ്രണയത്തിലാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25ന് ഒരു അപകടം പറ്റി കണ്ണന്റെ സുഷുമ്നനാഡിക്ക് ക്ഷതം സംഭവിച്ചു. ഒരു പാട് ചികിത്സകള്‍ക്ക് ശേഷമാണ് കണ്ണന് ഒരു വീല്‍ചെയറിന്റെ സഹായത്തോടെ അല്പമെങ്കിലും കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യാന്‍ കഴിഞ്ഞത്.
Also Read: ആദ്യരാത്രിയെക്കാള്‍ സംഭവബഹുലമായിരുന്നു പിറ്റേ ദിവസം രാവിലെ – ബിജു മേനോന്
ഇന്നത്തെ പല പ്രണയങ്ങളും നൈമിഷികവും വിനോദവും ആണല്ലോ. എങ്കിലും അശ്വതി അങ്ങനെയായിരുന്നില്ല. ഒരപകടത്തിനും അവളുടെ സ്നേഹത്തിനു മേല്‍ ക്ഷതം ഏല്പിക്കാന് കഴിഞ്ഞില്ല. അവരുടെ പ്രണയത്തിന്റെ ശക്തിയില്‍ വിധി തോല്‍വി സമ്മതിച്ചു. കണ്ണന് വീല്‍ചെയറില്‍ ഇരുന്നു അമൃതയ്ക്ക് വാരണ്യമാല്യം ചാര്‍ത്തി. കണ്ണന് വൈകാതെ പൂര്‍ണ്ണ ആരോഗ്യവാനാകുമെന്നാണ് ഇരുവീട്ടുകാരുടെയും ഉറച്ച വിശ്വാസം.
