Entertainment

പപ്പയോട് പരിഭവം പറഞ്ഞ് പാര്‍വ്വതി; ജഗതി ശ്രീകുമാറിനെ മകൾ പാർവതി അഭിമുഖം നടത്തിയ നിമിഷം |

മലയാള സിനിമയിലെ പ്രമുഖ താരങ്ങളിലൊരാളാണ് ജഗതി ശ്രീകുമാര്‍ എന്ന അമ്പിളി ചേട്ടന്‍. വലിയ ഒരു അപകടത്തെത്തുടര്‍ന്ന് താരം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഇപ്പോള്‍. ജഗതിയും മകള്‍ പാര്‍വ്വതിക്കൊപ്പമുള്ള ഇന്‍ര്‍വ്യൂ വീണ്ടും ശ്രദ്ധ നേടുകയാണ്.

വാസ്തവം എന്ന സിനിമയ്ക്കിടെയായിരുന്നു ജഗതിയും മകളും അഭിമുഖത്തിനായി എത്തിയത്. അച്ഛനെ അധികമൊന്നും ഇങ്ങനെ കിട്ടില്ലെന്നും ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് അഭിമുഖമെന്നും പാര്‍വതി പറഞ്ഞിരുന്നു. എല്ലാവര്‍ക്കും അറിയാല്ലോ ഇതാണെന്റെ പപ്പയെന്ന് പറഞ്ഞായിരുന്നു പാര്‍വതി സംസാരിച്ച് തുടങ്ങിയത്. പപ്പയെ വളരെ അപൂര്‍വ്വമായാണ് ഇങ്ങനെ കിട്ടാറുള്ളൂ. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഇങ്ങനെ നില്‍ക്കുന്നതെന്നും പാര്‍വതി പറഞ്ഞിരുന്നു. മകളുടെ കമന്റ് കേട്ടപ്പോള്‍ ജഗതി ചിരിക്കുകയായിരുന്നു.

അപൂര്‍വ്വമായാണ് പപ്പയെ വീട്ടില്‍ കിട്ടുന്നത്. അതിനിടയില്‍ ഇങ്ങനെ ക്ലോസായി കിട്ടുന്ന സാഹചര്യം കുറവാണ്. നിങ്ങളോട് കൂടിയായി ഞങ്ങളുടെ സന്തോഷം പങ്കുവെക്കുകയാണ് താനെന്നും പാര്‍വതി പറഞ്ഞിരുന്നു. ചെറുപ്രായത്തില്‍ തന്നെ പപ്പ അഭിനയിക്കാനായി പോയി, അതിനാല്‍ത്തന്നെ ഞങ്ങള്‍ക്ക് പപ്പയെ നന്നായി മിസ്സ് ചെയ്യുന്നുണ്ടെന്ന് പാര്‍വതി പറഞ്ഞപ്പോള്‍ അതെന്റെ പ്രൊഫഷന്റെ ഭാഗമാണെന്നായിരുന്നു ജഗതിയുടെ മറുപടി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top