Entertainment

ജിയാ ഖാന്റെ കൊലയാളിയെ സംരക്ഷിച്ചത് സൽമാൻ ഖാൻ; പണം ഇറക്കി ഭീഷണി പെടുത്തുകയും ചെയ്തു! തുറന്നു പറഞ്ഞു ജിയയുടെ മാതാവ്

സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അനേകം താരങ്ങളാണ് രംഗത്തെത്തിയിരുന്നത്. താരാധിപത്യം നിറഞ്ഞി രുന്ന ബോളിവുഡില്‍ സുശാന്തിനെ പോലെയുള്ള ഒരു താരത്തിന്റെ ചെറുത്തു നില്‍പ്പിനെക്കുറിച്ചും പലരും പറഞ്ഞിരുന്നു. ബോളിവുഡില്‍ ഇത്തരം ആത്മഹത്യകള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. അതില്‍ ഒരാളായിരുന്നു നടി ജിയാ ഖാന്റെ ആത്മഹത്യ.

സുശാന്തിന്റെ മരണത്തിന് പിന്നാലെ അന്തരിച്ച നടി ജിയാ ഖാന്റെ മാതാവ് റാബിയാ ഖാന്‍ നടന്‍ സല്‍മാന്‍ ഖാനെതിരേ രംഗത്ത് വന്നിരിക്കുകയാണ്. 2013 ലാണ് ജിയ ആത്മഹത്യ ചെയ്തത്. കേസില്‍ പ്രതിസ്ഥാനത്ത് നിന്ന സൂരജ് പഞ്ചോളിയെ സംരക്ഷിക്കുന്ന നീക്കമാണ് സല്‍മാന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും നടന്‍ അയാളുടെ സ്വാധീനം ഉപയോഗിച്ച് കേസിന്റെ വഴി തിരിച്ചുവിട്ടുവെന്നും പറയുകയാണ് ജിയാ ഖാന്റെ അമ്മ റാബിയ.

‘ഹിന്ദി സിനിമ ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. കുറച്ച് ദിവസമായി നടക്കുന്ന സംഭവങ്ങളാണ് ഇത് തുറന്ന് പറയുവാന്‍ എന്നെ പ്രേരിപ്പിച്ചത്. ഈ സംഭവം നടക്കുന്നത് 2015 ലാണ്. ജിയയുടെ മരണത്തിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സിബിഐ ഓഫീസറെ ഞാന്‍ ലണ്ടനില്‍ വച്ചു കാണാന്‍ ഇടയായി. അദ്ദേഹം എന്നോട് പറഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു.

കേസുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാന്‍ അദ്ദേഹത്തെ എന്നും വിളിക്കാറുണ്ടായിരുന്നു. സൂരജിന്റെ സിനിമയ്ക്കായി താന്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നും (സൂരജ് നായകനായി അരങ്ങേറ്റം കുറിച്ച ഹീറോ എന്ന ചിത്രം നിര്‍മിച്ചത് സല്‍മാനായിരുന്നു) അതുകൊണ്ടു തന്നെ പോലീസ് അയാളെ തൊടരുതെന്നായിരുന്നു സല്‍മാന്റെ ആവശ്യം. കേസുമായി ബന്ധപ്പെട്ട് സൂരജിനെ ചോദ്യം ചെയ്യരുതെന്നും മാനസികമായി വിഷമിപ്പിക്കരുതെന്നും സല്‍മാന്‍ അദ്ദേഹത്തോട് പറഞ്ഞു. ആ ഓഫീസര്‍ നിസ്സഹായനായിരുന്നു വെന്ന് ഞാന്‍ മനസ്സിലാക്കുന്നു’- റാബിയ ഖാന്‍ പറഞ്ഞു.

ജിയാഖാനെ 2013ലാണ് വീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. ജിയാഖാന്റെ കൈപ്പടയില്‍ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സൂരജ് പഞ്ചോളിയെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ജിയയും സൂരജ് പഞ്ചോളിയും തമ്മില്‍ ഇഷ്ടത്തിലായിരുന്നു. സൂരജുമായുള്ള ബന്ധത്തില്‍ ജിയ ഗര്‍ഭിണി ആയപ്പോഴാണ് കാര്യങ്ങള്‍ വഷളാകുന്നത്. ആശുപത്രിയില്‍ പോകാതെ ഗര്‍ഭം അലസിപ്പിക്കാന്‍ ജിയയെ സൂരജ് പ്രേരിപ്പിച്ചിരുന്നുവെന്നും ഗര്‍ഭം നശിപ്പിച്ചെങ്കിലും സൂരജ് ജിയയെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ആ മാനസിക വിഷമമാണ് ജിയ ആത്മഹത്യ ചെയ്തതെന്നുമാണ് റാബിയ പോലീസില്‍ പറഞ്ഞിരുന്നത്.

Most Popular

To Top