International News

ന്യൂസ് ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ ‘ബിസ്‌ക്കറ്റ് എവിടെ’ എന്ന ചോദ്യവുമായി എത്തുന്ന മകന്‍; വീഡിയോ വൈറല്‍

കൊവിഡ് കാലമായതിനാവല്‍ എല്ലാവരും തന്നെ വര്‍ക്ക് ഫ്രം ഹോം ജോലി ചെയ്യുന്നവരാണ്. അതിനിടെ രസകരമായ സംഭവങ്ങള്‍ പലതും ഉണ്ടാകും. മാധ്യമ പ്രവര്‍ത്തകരില്‍ ഒട്ടുമിക്കവരും തങ്ങളുടെ ജോലി വീട്ടിലേയ്ക്ക് ഒതുക്കിയിരിക്കുകയാണ്.

ഇപ്പോഴിതാ ന്യൂസ് ലൈവിനിടെ സംഭവിച്ച രസകരമായ ഒരു കാര്യം വീഡിയോ സഹിതം പുറത്തായിരിക്കുകയാണ്. ബിബിസി റിപ്പോര്‍ട്ടിങ്ങിനിടെയും സ്‌കൈന്യൂസ് ലൈവിനിടെയും സംഭവിച്ച കാര്യമാണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്. ലൈവിനിടെ മകന്‍ വന്ന അച്ചനോട് ബിസ്‌കറ്റ് ചോദിച്ചതാണ് വീഡിയോയില്‍ ഉള്ളത്.

സ്‌കൈ ന്യൂസ് ചാനലിന്റെ വിദേശകാര്യ എഡിറ്ററായ ഡെബോറാ ഹെയ്ന്‍സിന്റെ ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ മകന്‍ കയറിവന്ന് ബിസ്‌ക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ തന്നെ അവതാരകന്‍ ഇടപെടുകയും ചെയ്തു. ഡെബോറാ കുടുംബ കാര്യങ്ങളില്‍ തിരക്കിലാണെന്നും തല്‍ക്കാലം അവരെ വിടാമെന്നും പറഞ്ഞാണ് അവതാരകന്‍ സന്ദര്‍ഭോജിതമായി ഇടപെട്ടത്.

ബിബിസി ലൈവില്‍ പങ്കെടുക്കുകയായിരുന്ന ഡോ. ക്ലെയര്‍ വെന്‍ഹാമിനടുത്തേക്ക് എത്തിയത് മകളാണ്. യു.കെയിലെ ലോക്ഡൗണ്‍ കാലത്തെക്കുറിച്ചായിരുന്നു റിപ്പോര്‍ട്ടിങ്ങ്. ഇതിനിടെ ഒരു ചിത്രവുമായെത്തിയ മകള്‍ സ്‌കാര്‍ലെറ്റിന് അതെവിടെ വയ്ക്കണം എന്ന സംശയമായിരുന്നു. ഒടുവില്‍ അമ്മയുടെ ശ്രദ്ധ നേടാന്‍ നേരെ ഓടിച്ചെന്നത് മടിയിലേക്ക്.

പതിയെ അവളെ ഇറക്കിവിട്ട് റിപ്പോര്‍ട്ടിങ്ങില്‍ ശ്രദ്ധിച്ചെങ്കിലും മകള്‍ ചിത്രവും പിടിച്ചുകൊണ്ട് നടക്കുന്നതും കാണാമായിരുന്നു. ഇതിനിടെ ചിത്രം എവിടെ പ്രതിഷ്ഠിക്കുന്നതാണ് നല്ലതെന്ന് അവതാരകന്‍ ക്രിസ്റ്റ്യന്‍ ഫ്രേസര്‍ തന്നെ ഉപദേശിച്ചു. ഇതുകേട്ട സ്‌കാര്‍ലെറ്റ് അമ്മയോട് എന്താണ് അവതാരകന്റെ പേര് എന്ന് ചോദിക്കുന്നതും വിഡിയോയില്‍ കാണാം. വൈറസ് വ്യാപനം മൂര്‍ശിച്ച് നില്‍ക്കുന്ന കാലമായതിനാല്‍ ഇത്തരം രസകരമായ സംഭവങ്ങള്‍ ഇനിയും ഉണ്ടാകാം.

Most Popular

To Top