മദ്രാസ് പട്ടണം എന്ന സിനിമയിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് എമി ജാക്സണ്. പിന്നീട് ഐ മൂവിയിലും എത്തിയ താരം മുന്‍നിര നായികമാരുടെ നിരയിലേക്കുയര്‍ന്നു. വിദേശ വനിതയായ എമി ഇപ്പോള്‍ സിനിമയില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്.

ഭാവി വരനായ ജോര്‍ജ് പനായോട്ടുമായി താരം വിവാഹം കഴിക്കാനിരിക്കെയാണ് എമി ഗര്‍ഭിണിയാണെന്ന അറിയുന്നത്. അങ്ങനെ താരം വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. എന്തായാലും ഗര്‍ഭ കാലം ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ദുബായില്‍ ഭാവി വരനായ ജോര്‍ജ് പനായോട്ടുമായിട്ടായിരുന്നു താരം ഗര്‍ഭകാലം ആഘോഷിച്ചത്. എബിലിറ്റി ഗ്രൂപ്പ് സഥാപനായ ജോര്‍ജ് പനായോട്ടുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷമായിരുന്നു താരം ഗര്‍ഭിണിയാകുന്നത്.

നിറവയറുമായി താരം യോഗ ചെയ്യുന്നതും സ്വിമ്മിങ് പൂളില്‍ ഇറങ്ങുന്ന ചിത്രങ്ങളെല്ലാം വൈറലായിരുന്നു. താരത്തിന്റെ ബേബി ഷവര്‍ ചിത്രങ്ങളുമെല്ലാം വന്‍ വൈറലായിരുന്നു.

താരത്തിന് ഇപ്പോള്‍ ഒരു ആണ്‍കുട്ടിയുണ്ട്. കുട്ടിയെ താരാട്ടുപാടി ഉറക്കുന്നതും കുട്ടിയുടെ ചിത്രങ്ങളുമെല്ലാം താരം ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്ക് വയ്ക്കാറുണ്ട്.
