Entertainment

“നിറയെ കോളുകൾ വരും. നിറയെ ആളുകൾ വിളിക്കും. അതിലൊന്നും പോയി ചാടരുത്. ” മമ്മൂട്ടി പ്രമുഖ നടിക്ക് നൽകിയ ഉപദേശം.

 

മലയാളത്തിന്റെ മെഗാസ്റ്റാർ സ്വന്തമായി നിലപാടുള്ള ആൾ ആണ്. മമ്മൂട്ടിയുടെ രീതിയാണ് മുഖം നോക്കാതെ കാര്യങ്ങൾ വെട്ടിത്തുറന്നു പറയുക എന്നുള്ളത് . ഏത് സാഹചര്യത്തിലായാലും തനിക്ക് പറയാനുള്ളത് വ്യക്തമായി അദ്ദേഹം പറഞ്ഞിരിക്കും. അല്ലാതെ മനസിൽ വച്ചു പക തീർക്കുന്ന രീതി ഒന്നും പുള്ളിക്ക് ഇല്ല.

അതിന് ഒരു അനുഭവം ഉണ്ടായിട്ടുണ്ട് . നടി പ്രവീണ സിനിമയിൽ അരങ്ങേറ്റം നടത്തിയ കാലത്താണ് സംഭവം . എഴുപുന്ന തരകൻ എന്ന മമ്മൂട്ടിയുടെ സിനിമയിൽ പ്രവീണ വേഷമിടുന്ന സമയം . ആ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് പ്രവീണയെ ഒരു സംവിധായകൻ ഫോൺ വിളിക്കുന്നു. പ്രവീണയുടെ അച്ഛൻ അവർക്ക് ഒപ്പം ഉണ്ട്. അദ്ദേഹം ആണ് ഫോൺ അറ്റൻഡ് ചെയ്യുന്നത് .

പുതിയ ഒരു സിനിമയുടെ കാര്യം സംസാരിക്കാൻ ആണ് എന്ന് പറഞ്ഞപ്പോൾ തന്നോട് കഥയും കാര്യങ്ങളുമെല്ലാം പറയാൻ പ്രവീണയുടെ അച്ഛൻ ആവിശ്യപ്പെട്ടു . പക്ഷെ വിളിച്ചയാൾ അത്‌ സമ്മതിക്കുന്നില്ല അയാൾക്ക് പ്രവീണയോടു നേരിട്ട് തന്നെ സംസാരിക്കണം.

പ്രവീണയുടെ കാര്യങ്ങൾ എല്ലാം നോക്കുന്നത് താൻ ആണ് എന്നും കാര്യങ്ങൾ തന്നോട് പറഞ്ഞാൽ മതി എന്ന് അച്ഛൻ പറഞ്ഞിട്ടും വിളിച്ചയാൾക്ക് പ്രവീണയോട് സംസാരിക്കണം എന്ന തീരുമാനത്തിൽ നിന്ന് അയാൾ വ്യതിചലിച്ചില്ല. കുറേ ആയപ്പോൾ പ്രവീണയുടെ അച്ഛന് ദേഷ്യം വരാൻ തുടങ്ങി . എങ്കിൽ നിങ്ങളുടെ ചിത്രം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്നുപറഞ്ഞ് അദ്ദേഹം ഫോൺ വച്ചു.

പിറ്റേന്ന് ഇക്കാര്യം എന്തോ സൗഹൃദ സംഭാഷങ്ങൾക്ക് ഇടയിൽ പ്രവീണ മമ്മൂട്ടിയോട് സംസാരിച്ചു . രണ്ടുമൂന്ന് ചിത്രങ്ങൾ പൂർത്തിയാക്കിയിട്ടുള്ള സംവിധായകനാണ് ഫോൺ ചെയ്തത് എന്നും പ്രവീണ വ്യക്തമാക്കി . ഇത് കേട്ട ഉടനെ തന്നെ മമ്മൂട്ടി ആ സംവിധായകനെ വിളിച്ചു.
“നിങ്ങളുടേതുപോലെയുള്ള കച്ചറ സിനിമകളിൽ പ്രവീണ അഭിനയിക്കില്ല. അവൾ നല്ല കുടുംബത്തിൽ ജനിച്ച കുട്ടിയാണ്”
എന്നും മമ്മൂട്ടി പറഞ്ഞു.

അതിനൊപ്പം തന്നെ പ്രവീണയ്ക്ക് ഒരു ഉപദേശം കൊടുക്കാനും മമ്മൂട്ടി മറന്നില്ല. . “ഇതുപോലെ നിറയെ കോളുകൾ വരും. നിറയെ ആളുകൾ വിളിക്കും. അതിലൊന്നും പോയി ചാടരുത്. നല്ല കഥ, നല്ല സംവിധായകൻ ഒക്കെ നോക്കി പടം തെരഞ്ഞെടുത്താൽ നിനക്ക് നല്ലൊരു ഭാവി ഉണ്ടാകും”

അതായിരുന്നു മമ്മൂട്ടി നൽകിയ ഉപദേശം. ഇപ്പോഴും പ്രവീണ ആ ഉപദേശത്തിന് തന്റെ ജീവിതത്തിൽ വലിയ മൂല്യം നൽകുന്നു .

Most Popular

To Top