Entertainment

നിങ്ങളെ കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റിയില്ലെങ്കിലും വേണ്ടില്ല, ഇതുപോലെ ചെയ്യരുത്; വികാരഭരിതയായി സുജിത

ഹരിചന്ദനം എന്ന സീരിയലിലൂടെ പ്രക്ഷകരെ കൈയ്യിലെടുത്ത താരമാണ് സുജിത. തമിഴ് സീരിയലിലും സ്ഥിരം സാന്നിധ്യമാണ് സുജിത. ബിഗ് സ്‌ക്രീനില്‍ ബാലതാരമായി എത്തിയ സുജിത പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. കലാഭവന്‍ മണി നായകനായ ആയിരത്തില്‍ ഒരുവന്‍ എന്ന സിനിമയിലാണ് സുജിത അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. പടക്കം നിറഞ്ഞ പൈനാപ്പില്‍ കഴിച്ച ആന ചരിഞ്ഞ സംഭവത്തില്‍ സുജിതയും പ്രതികരണമറിയിച്ചിരുന്നു. സ്വന്തമായി തുടങ്ങിയ യു ട്യൂബ് ചാനലിലാണ് താരം പ്രതികരണമറിയിച്ചത്.

‘ ആന വിശപ്പ് കൊണ്ടായിരിക്കുമല്ലോ ആ പൈനാപ്പിള്‍ കഴിച്ചിട്ടുണ്ടാവുക. അത് കഴിച്ച് ആ വേദന താങ്ങാനാവാതെ ആയിരിക്കുമല്ലോ വെള്ളത്തില്‍ ഇറങ്ങി നിന്നിരിക്കുക. അത് എന്തുമാത്രം വേദന സഹിച്ചിട്ടുണ്ടാവും.. ഈ വാര്‍ത്ത കണ്ടപ്പോള്‍ തന്നെ അതേപ്പറ്റി സംസാരിക്കണമെന്ന് തോന്നി.

മൃഗങ്ങള്‍ക്ക് ഉപകാരം ചെയ്തില്ലെങ്കിലും അവരെ ഉപദ്രവിക്കാതെ ഇരുന്നുകൂടെ നിങ്ങള്‍ക്ക്. നമ്മള്‍ ഒരു മൃഗമായി നടക്കരുതെന്ന് മനുഷ്യര്‍ പറയാറില്ലേ. അതുപോലെ മൃഗങ്ങള്‍ പരസ്പരം സംസാരിക്കുമ്പോള്‍ ‘നീ മനുഷ്യരുടെ കൂട്ട് പെരുമാറാതെ’ എന്ന അവരെക്കൊണ്ട് പറയിപ്പിക്കരുത്. നിങ്ങളെ കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റിയില്ലെങ്കിലും വേണ്ടില്ല, ഇതുപോലെ ചെയ്യരുത്..’ സുജിത തന്റെ വീഡിയോയിലൂടെ പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top