Entertainment

നാല് മാസങ്ങള്‍ക്കുശേഷം നല്ല വസ്ത്രവും മേക്കപ്പും ഇട്ടുവെന്ന് റിമി ടോമി

റിമി ടോമി ഗായിക, അതാരിക, നടി എന്നീ നിലകളിലെല്ലാം തിളങ്ങുന്ന താരമാണ്. സോഷ്യല്‍ മീഡിയയില് സജീവമായ താരത്തിന് ഇപ്പോള്‍ സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്.

തന്റെ സൗന്ദ്ര്യത്തിന്റെ ടിപ്‌സും നല്ല കിടിലന്‍ പാചക പരീക്ഷണങ്ങളും ഹെല്‍ത്തി ടിപ്‌സുമൊക്കെ താരം ഈ ചാനലില്‍ പങ്കുവയ്ക്കാറുണ്ട്. ചാനലിന് വന്‍ ആരാധകരുമുണ്ട്.

ഇപ്പോള്‍ താരം കിടിലന്‍ വസ്ത്രമണിഞ്ഞ് മേയ്ക്കപ്പിട്ട് സുന്ദരിയായി നില്‍ക്കുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ്. മൂന്ന്, നാല് മാസങ്ങള്‍ക്കുശേഷം ഷൂട്ടിങ് ആരംഭിച്ചുവെന്നും അതിനായി പുതിയ വസ്ത്രങ്ങളും മേക്കപ്പും ഇട്ടുവെന്നും റിമി പോസ്റ്റില്‍ പറയുന്നു.

ലോക്ക്് ഡൗണിന് ശേഷമുള്ള ആദ്യ ഷൂട്ടിങ് ദിനമാണിത്. അമൃത ടിവിയിലെ റെഡ് കാര്‍പ്പെറ്റ് ഷോ ആണിതെന്നും താരം സൂചിപ്പിച്ചിരുന്നു.

ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വസ്ത്രങ്ങള്‍ നല്ലതാണെന്നും ആഭരണങ്ങള്‍ കിടിലമാണെന്നും ചിലര്‍ പറഞ്ഞപ്പോള്‍ താരം കൂടുതല്‍ സുന്ദരിയായി എന്നാണ് മറ്റ് ചിലരുടെ കമന്റ്.

Most Popular

To Top