Entertainment

നല്ല സ്നേഹം ഉള്ള മനുഷ്യൻ ആയിരുന്നു. പക്ഷെ എനിക്ക് ഡിവോഴ്സ് ചെയേണ്ടി വന്നു; കാരണം വ്യക്തമാക്കി രോഹിണി

മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് രോഹിണി. ചെറുപ്പം മുതലേ സിനിമയില്‍ എത്തിയ താരം നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം രോഹിണി അഭിയിച്ചിട്ടുണ്ട്. സിനിമ നടനായ രഘുവരനെ കല്യാണം പ്രണയിച്ച് കല്യാണം കഴിച്ച താരം പിന്നീട് വിവാഹമോചിതയായി.

രോഹിണി ഇപ്പോള്‍ മകനായ റിഷിയുമായി സന്തോഷത്തോടെ കഴിയുകയാണ്. ഇപ്പോഴും പല ഭാഷകളിലെ സിനിമകളിലും സജീവമാണ് രോഹിണി. താരമിപ്പോള്‍ വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തുകയാണ്.

രഘുവരന് തന്നോട് നല്ല സ്‌നേഹമുണ്ടായിരുന്നു. ആര് എന്ത് ചോദിച്ചാലും കൊടുക്കുമായിരുന്നു. അഡിഷന്‍ എന്ന രോഗമാണ് പ്രശ്‌നം. ഞാന്‍ ആ മനോഭാവം മൂലം തോറ്റുപോയി. രഘുവിനെ ആ മനോഭാവത്തില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നെ വിവാഹ മോചനം നേടി.

അഞ്ച് വയസുള്ള മകനെയോര്‍ത്താണ് തങ്ങള്‍ പിരിഞ്ഞത്. മറ്റൊരു വിവാഹം കഴിക്കാത്തതിന്റെ കാരണവും താരം വെളിപ്പെടു ത്തുന്നു. എനിക്കൊരു രണ്ടാനമ്മ ഉണ്ടായിരുന്നു. എന്റെ അമ്മ കൊച്ചിലേ മരിച്ചതാണ്. അത് കൊണ്ട് തന്നെ രണ്ടാനച്ഛന്‍ ഉണ്ടായാല്‍ അതു മകനെ എങ്ങനെ ബാധിക്കുമെന്ന് തനിക്ക് ഭയമുണ്ടായിരുന്നു.

ഇപ്പോള്‍ റിഷിക്ക് പൂര്‍ണ്ണ ശ്രദ്ധ കൊടുക്കാന്‍ പറ്റുന്നുണ്ട്. ഞങ്ങള്‍ക്കിടയില്‍ ആരുമില്ല, മാത്രമല്ല, രണ്ടുപേരെയും നോക്കിക്കോളാം എന്ന് പറഞ്ഞ് ആരും വന്നതുമില്ലെന്നും രോഹിണി പറയുന്നു.

Most Popular

To Top