Entertainment

നയൻ‌താര അനിഖയ്ക്ക് അമ്മ, മമ്മൂട്ടി അച്ഛൻ ഇരുവരെക്കുറിച്ചും തുറന്ന് പറഞ്ഞു അനിഖ സുരേന്ദ്രൻ

ബാലതാരമായി വന്നു തെന്നിന്ത്യൻ സിനിമാലോകത്ത് വളരെ പെട്ടന്ന് തന്നെ ഒരു സ്ഥാനം ഉറപ്പിച്ചു നായിക പദവിയിലേക്ക് ഉയർന്നു വരുന്ന താരം ആണ് അനിഖ സുരേന്ദ്രൻ. മലയാളത്തിൽ മാത്രം അല്ല അങ്ങ് തമിഴിലും തെലുങ്കിലും ഒക്കെ താരം തന്റെ അഭിനയമികവ് കൊണ്ട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്.

തമിഴിൽ തല അജിത്തിനൊപ്പം മികച്ച പ്രകടനം കാഴ്ച വച്ച താരം വിശ്വാസം എന്ന സിനിമയിലെ കഥാപാത്രം കൊണ്ട് മാത്രം തമിഴകത്ത് നേടിയത് നിരവധി ആരാധകരെ ആയിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർസ്റ്റാർ നയൻതാരയുമാണ് സിനിമയിൽ തന്റെ ഇഷ്ട്ടപെട്ട അച്ഛനമ്മമാർ എന്ന് വെളിപ്പെടുത്തിയിരിക്കുക ആണ് അനിഖ. ഇവർക്കൊപ്പം ഒന്നിലധികം ചിത്രങ്ങളിൽ അനിഖ അഭിനയിച്ചിട്ടും ഉണ്ട്. ഭാസ്കർ ദി റാസ്കൽ എന്ന ചിത്രത്തിലെ പ്രകടനം എടുത്തു പറയേണ്ട ഒന്നായിരുന്നു.
, ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിൽ അനിഖ മമ്മൂട്ടിയുടെ മകളായി ആണ് എത്തിയത് .

നയൻതാരയുടെയും മമ്മൂട്ടിയുടെയും ഒപ്പം അഭിനയിച്ചപ്പോൾ തനിക്ക് അനുഭവപ്പെട്ട മനോഹരമായ ഓർമകൾ പങ്കുവയ്ക്കുക ആണ് ഇപ്പോൾ അനിഖ. . നയൻതാര തന്നെ സ്വന്തം കുഞ്ഞിനെ പോലെ ആയിരുന്നു നോക്കിയിരുന്നത് എന്നും, മമ്മൂട്ടിയെ ആദ്യം ഭയമായിരുന്നു എങ്കിലും അദ്ദേഹം വളരെ കൂളാണെന്നും അനിഖ തുറന്ന് പറയുന്നു .

അനിഖ പറഞ്ഞത് ഇങ്ങനെ :

“നയൻതാരച്ചേച്ചിക്കൊപ്പം ഭാസ്‌കർ ദി റാസ്‌കൽ, വിശ്വാസം എന്നീ സിനിമകളിലാണ് അഭിനയിച്ചത്. ഭാസ്‌കർ ദി റാസ്‌കലിൽ എനിക്ക് കോസ്റ്റ്യൂമൊക്കെ തിരഞ്ഞെടുത്ത് തന്നത് നയൻതാര ചേച്ചിയാണ്. ഷൂട്ടിങ് സമയത്ത് ഹെയറും, മേക്കപ്പുമെല്ലാം നോക്കിയത് ചേച്ചി തന്നെയായിരുന്നു.

ശരിക്കും അമ്മ കുട്ടികളെ നോക്കുന്നത് പോലെ. മമ്മൂക്കക്കൊപ്പം മൂന്ന് സിനിമകളാണ് ചെയ്തത്.
ബാവൂട്ടിയുടെ നാമത്തിൽ, ഭാസ്‌കർ ദി റാസ്‌കൽ, ദി ഗ്രേറ്റ് ഫാദർ. എനിക്ക് നല്ല പേടിയുണ്ടായിരുന്നു. മമ്മൂക്ക വളരെ കൂളായാ നമ്മളോട് ഇടപെടുന്നത്. സെറ്റിൽ വെറുതെ ഇരിക്കുകയാണെങ്കിൽ ബ്ലൂട്ടൂത്ത് കണക്ക്റ്റ് ചെയ്ത ഇയർ ഫോൺ ചെവിയിൽ വെച്ച് തരും.


കേൾക്ക് ഈ പാട്ട് നല്ലതല്ലേ എന്ന് പറഞ്ഞ്. ഒരു പ്രായം വരെ ബാലതാരമായി അഭിനയക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അമ്മയും അച്ഛനും പ്രതീക്ഷിച്ച പോലെ ഒരു ബ്രേക്ക് ഉണ്ടായില്ല. സിനിമകൾ വന്നുകൊണ്ടേ ഇരുന്നു. അതിനിടയിൽ അഞ്ച് സുന്ദരികളിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

അന്ന് അതിന്റെ പ്രാധാന്യം തനിക്ക് മനസിലായില്ല. വർഷങ്ങൾ കഴിയുന്നതനുസരിച്ച് ഞാൻ സിനിമയെ സമീപിക്കുന്ന രീതി മാറി. ആദ്യമെല്ലാം സംവിധായകർ പറയുന്നത് മാത്രമാണ് ചെയ്തിരുന്നത്. പിന്നീട് കൂടുതൽ സിനിമകൾ കാണാനും മറ്റുള്ളവരുടെ അഭിനയം ശ്രദ്ധിക്കാനും തുടങ്ങി.

അതിന് അനുസരിച്ച് ഞാൻ അഭിനയം കൂടുതൽ നന്നാക്കാൻ ശ്രമിക്കാറുമുണ്ട്.”


ഗൃഹലക്ഷ്മി മാഗസിനു നൽകിയ അഭിമുഖത്തിലായിരുന്നു അനിഖ തന്റെ അനുഭവം പങ്കുവച്ചത്.
മലയാളത്തിൽ പുറത്തിറങ്ങിയ അന്നബൻ നായിക ആയ കപ്പേളയുടെ തെലുങ്ക് റീമേക്കിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുങ്ങുക ആണ് ഇപ്പോൾ അനിഖ സുരേന്ദ്രൻ. അനിഖയുടെ കന്നി തെലുങ്ക് ചിത്രം എന്ന പ്രേത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട്.

Most Popular

To Top