സിനിമാ താരങ്ങളുടെ മുഖസാദൃശ്യവുമായി ടിക് ടോക്കിലൂടെ വൈറലാകുന്നവരുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത് ഐശ്വര്യറായിയുടെ മുഖസാദൃശ്യമുള്ള ആളെ ആയിരുന്നു. ഇത്തവണ തെന്നിന്ത്യയിലെ ലേഡീ സൂപ്പര്‍സ്റ്റാറായ നയന്‍താരയുടെ മുഖസാദൃശ്യമുള്ള പെണ്‍കുട്ടിയെയാണ്.
തൃശൂര്ജില്ലാക്കാരിയായ മിതു വിജിലാണ് നയന്‍താരയുടെ വേഷപ്പകര്‍ച്ചയില്‍ ടിക്ക് ടോക്കില്‍ വൈറലാവുന്നത്. മിതുവിന്റെ ടിക് ടോക് വിഡിയോകള്‍ കണ്ടാല്‍ തന്നെ അതിശയിച്ച് പോകും. ഒറ്റ നേട്ടത്തില്‍ നയന്‍താര തന്നെ. എന്തായാലും ടിക്ക് ടോക്കില്‍ മിതുവിന്റെ വീഡിയോ വൈറലാണ്.
നിരവധി കമന്റുകളും ലൈക്കുകളുമെല്ലാം ഇവരുടെ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. നയന്‍താരയുടെ വില്ല് എന്ന ചിത്രത്തിലെ നൃത്തരംഗവും, ഇരുമുഖന്, പുതിയമുഖം എന്നീ ചിത്രങ്ങളിലെ ചില രംഗങ്ങളുമാണ് മിതു വീഡിയോ ചെയ്യാനായി തെരഞ്ഞെടുത്തത്.
നയന്‍താരയുടെ ഭാവങ്ങള്‍ അതുപോലെ തന്നെ അനുകരിച്ചിട്ടുണ്ട് മിതു. കൂടാതെ പുതിയ നിയമത്തിലെ വാസുകിയെയും ഇരുമുഖനിലെ മീരയെയും എല്ലാം മിതു കലക്കനായി ടിക് ടോക്കിലൂടെ പുനരവതരിപ്പിച്ചു.
എന്നാല്‍ മേക്കപ്പിലൂടെയാണ് നയന്താരയായി മാറിയെതന്നും മിതു പറയുന്നത്. പക്ഷേ ടിക് ടോക്കില്‍ നയന്‍താര ഗെറ്റപ്പിലുള്ള മിതുവിന്റെ വിഡിയോകള്‍ക്ക് നിരവധി പ്രേക്ഷകരാണുള്ളത്. നയന്താരയായി മാറിയത് എങ്ങനെയെന്ന് മൈ ടിപ്സ് മൈ ഓണ്‍ സ്റ്റെല്‍ എന്നുള്ള യൂട്യൂബ് ചാനലില്‍ മിതു പങ്കുവച്ചിട്ടുണ്ട്.
