നമ്മള് എന്ന സിനിമയിലെ നായിക രേണുകയെ എല്ലാവര്ക്കും അറിയാവുന്നതാണ്. അധികകാലം സിനിമ മേഖലയില്‍ ഈ താരം ഉണ്ടായിരുന്നില്ല. വിവാഹശേഷം അമേരിക്കയിലേയക്ക് പറന്ന താരം ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ ഒരു ഡാന്‍സ് സ്കൂള്‍ നടത്തുകയാണ്.

ഭര്‍ത്താവിനും രമ്ട് പെണ്‍കുട്ടികള്‍ക്കും ഒപ്പം വളരെ സന്തോഷത്തോടെ താരം ജീവിക്കുകയാണ്. കമലിന്റെ ‘നമ്മള്’ എന്ന ചിത്രം താരം പ്ലസ്ടുവിന് പഠിച്ചപ്പോഴാണ് അഭിനയിച്ചത്.
ഒരു കൂട്ടം പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് നമ്മള്. ഭാവന എന്ന നടിയെ മലയാളത്തിന് ലഭിച്ചതും നമ്മളിലൂടെയാണ്.
മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് കന്നഡ എന്നിങ്ങനെ 15 ചിത്രങ്ങളില്‍ അഭിനയിച്ചാണ് താരം തന്റെ സിനിമ കരിയര്‍ അവസാനിപ്പിക്കുന്നത്.

നമ്മള് തെലുങ്കിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്തപ്പോള്‍ നായികയായി രേണുക തന്നെ എത്തി. യുഎസ്സില്‍ സ്ഥിരതാമസമാക്കിയ സോഫ്റ്റ്വെയര് എന്‍ജിനിയറാണ് സുരാജാണ് രേണുകയുടെ ഭര്‍ത്താവ്.
