മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളില്‍ ഒരാളാണ് മൃദുല വിജയ്. നൃത്തത്തിലും, മിമിക്രിയിലും ഒക്കെ തനിക്ക് കഴിവുണ്ടെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ട്. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന ‘പൂക്കാലം വരവായി’ എന്ന പരമ്പരയില്‍ സംയുക്ത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മൃദുലയാണ്. അരുണ്‍ രാഘവിന് ഒപ്പമുള്ള വരവിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സീയിയല് സംപ്രേക്ഷണം ചെയ്തു തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ടതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു താരം നേരത്തെ എത്തിയത്. അണിയറ പ്രവര്‍ത്തകര്‍ക്കും, സഹതൊരങ്ങള്ക്കും ഒപ്പമുള്ള ചിത്രങ്ങളും മൃദുല പോസ്റ്റ് ചെയ്തിരുന്നു. അഭി – സംയുക്ത കെമിസ്ട്രിക്ക് ഗംഭീര പിന്തുണയാണ് പ്രേക്ഷകര്‍ നല്കിക്കൊണ്ടിരിക്കുന്നത്. ‘ഭാര്യ’ എന്ന പരമ്പരയ്ക്ക് ശേഷമാണ് മൃദുല ‘പൂക്കാലം വരവായി’യിലേക്ക് എത്തിയത്. സാരിയില്‍ അതീവ സുന്ദരിയായിയുള്ള ചിത്രവും മൃദുല പോസ്റ്റ് ചെയ്തിരുന്നു. നിമിഷനേരംകൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്.

പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രം പങ്കുവെച്ചും മൃദുല എത്തിയിരുന്നു. മേക്കോവര്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആരാധകരും താരങ്ങളും ഒക്കെയായി നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമെന്റുകളുമായി എത്തിയത്. പുതിയ ഫോട്ടോ പൊളിച്ചുവെന്നും, ഈ ലുക്ക് കിടുക്കിയെന്നും ആയിരുന്നു ആരാധകരുടെ കമെന്റുകള്‍. ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ മൃദുല പങ്കുവെക്കുന്ന പോസ്റ്റുകള്‍ എല്ലാം ക്ഷണനേരംകൊണ്ടുതന്നെ ശ്രദ്ധ നേടാറുണ്ട്. അഭിമന്യുവും സംയുക്തയും തമ്മിലുള്ള പ്രണയം കാണാനായി കാത്തിരിക്കുകയാണ് തങ്ങളെന്ന് ആയിരുന്നു ‘പൂക്കാലം വരവായി’ പ്രേക്ഷകര്‍ പറഞ്ഞത്. മുരടനായ അഭിയെ സംയുക്ത വരുതിയിലാക്കുമെന്നും, എന്നാണ് അത് സംഭവിക്കുന്നത് എന്നുള്ള ചോദ്യങ്ങളും ആരാധകര്‍ ഉയര്‍ത്തിയിരുന്നു. സീരിയലിന്റെ പേരിലും, താരങ്ങളുടെ പേരിലും ഒക്കെയായി ഫാന്‍സ് പേജുകളും ഗ്രൂപ്പുകളും സജീവമാണ്. നിരഞ്ജന് നായര്‍, ആരതി സോജന്, രേഖ രതീഷ്, വത്സല മേനോന്, ഉമ നായര്‍, ലക്ഷ്മി പ്രമോദ് തുടങ്ങി വന്‍ താരനിരയാണ് സീരിയലില്‍ അണിനിരന്നിട്ടുള്ളത്.

മൃദുലയുടെ സഹോദരിയായ പാര്‍വ്വതി വിജയനും അഭിനേത്രിയാണ്. ‘കുടുംബവിളക്ക്’ എന്ന പരമ്പരയില്‍ നായകന്റെ സഹോദരിയായ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് പാര്‍വ്വതിയാണ്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. പരമ്പരയുടെ ക്യാമറാമാനെ ആയിരുന്നു താരം വിവാഹം ചെയ്തത്. 3 മാസത്തെ പ്രണയത്തിന് ശേഷം ഇരുവരും രഹസ്യവിവാഹം നടത്തുകയായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറല്‍ ആയിരുന്നു.
