Entertainment

ദിലീപേട്ടൻ ഒരുപാട് ഹെൽപ് ചെയ്തു, പോ​​​രാ​​​യ്മ ഉണ്ടെങ്കിൽ പറഞ്ഞുതരുമായിരുന്നു;അഞ്ജു കുര്യൻ

ചെറിയ റോളുകളിലൂടെ അഭിനയ രംഗത്തേയ്‌ക്കെത്തി പിന്നീട് മലയാള സിനിമയിലെ നായികയായി മാറിയ നടിയാണ് അഞ്ജു കുര്യന്‍. കവി ഉദേശിച്ചത്, ഞാന്‍ പ്രകാശന്‍, ജാക്ക് ആന്‍ഡ് ഡാനിയേല്‍ എന്നീ സിനിമകളില്‍ നായികയായി അഭിനയിച്ചു താരം. ഇപ്പോള്‍ താരം സിനിമയിലെത്തിയതെങ്ങനെയെന്ന് വ്യക്തമാക്കുകയാണ്.

‘അല്‍ഫോണ്‍സ് ചേട്ടനും ജൂഡ് ചേട്ടനുമൊക്കെ തന്റെ സുഹൃത്തുക്കളായിരുന്നു. ഡിഗ്രിക്ക് പഠിക്കുമ്പോളാണ് നേരത്തില്‍ അഭിനയിക്കുന്നത്. അത് നല്ല നേരത്തിന്റെ തുടക്കമായെന്നും താരം പറയുന്നു. പിന്നീട് ജൂഡ് ചേട്ടന്റെ ഓം ശാന്തി ഓശാനയുടെ ലൊക്കേഷനില്‍ പോയി തല കാണിച്ചു.

ഡിഗ്രി ഫൈനല്‍ ഈയറില്‍ പഠിക്കുമ്പോളാണ് ആസിഫ് അലിയുടെ കവി ഉദേശിച്ചത് എന്ന സിനിമയില്‍ നായികയായി അഭിനയിച്ചത്. പക്ഷേ യഥാര്‍ത്ഥ ബ്രേക്ക് ലഭിച്ചത് ഞാന്‍ പ്രകാശനിലൂടെയാണ്. ദിലീപേട്ടന്‍, അര്‍ജുന്‍ സാര്‍ തുടങ്ങിയ വലിയ താരങ്ങളോടൊപ്പം അത് കഴിഞ്ഞ് ജാക്ക് ആന്‍ഡ് ഡാനിയേല്‍ ചെയ്തു. വലിയ അനുഭവമായിരുന്നു അത്.

ദിലീപേട്ടന്‍ ഒരുപാട് ഹെല്‍പ് ചെയ്തു, അഭിനയത്തില്‍ പോരായ്മ ഉണ്ടെങ്കില്‍ പറഞ്ഞുതരുമായിരുന്നു. തനിക്ക് നായിക വേഷം സിനിമയില്‍ ലഭിക്കണമെന്നില്ല. നല്ല നല്ല കഥാപാത്രങ്ങള്‍ അഭിനയിക്കാനാണ് ആഗ്രഹവും കൂടുതല്‍ താല്പര്യവും. തമിഴിലും തെലുങ്കിലും അഭിനയിച്ചു. വൈകാതെ തന്നെ കന്നഡ സിനിമയില്‍ അഭിനയിക്കുമെന്നും താരം പറഞ്ഞു.

ആര്‍ക്കിറ്റെക് ബിരുദ ധാരിയായ അഞ്ചുവിന് സ്വന്തമായി രൂപകല്പന ചെയ്ത ഒരു വീട് വയ്ക്കണമെന്നാണ് ആഗ്രഹമെന്ന് അഞ്ചു പറഞ്ഞു. പോക്കറ്റ് മണിക്ക് വേണ്ടിയാണ് താന്‍ മോഡലിംഗ് തിരഞ്ഞെടുത്തത്. മോഡലിംഗ് ഫോട്ടോസ് കണ്ടിട്ടാണ് സിനിമയില്‍ അവസരം വന്നതെന്നും അഞ്ജു കുര്യന്‍ പറഞ്ഞു.

Most Popular

To Top