ഒട്ടനവധി സിനിമകളിലും സ്റ്റേജ് ഷോകളിലുമൊക്കെ തിളങ്ങിയ താരമായിരുന്നു ഷംന കസിം. തമിഴിലും താരത്തിന് ചിത്രങ്ങളുണ്ട്. തനിക്കുണ്ടായ ഒരു ദുരനുഭവത്തെക്കുറിച്ച് പങ്കുവയക്കുകയാണ് താരം. ഫാസിലിന്റെ സിനിമയായ മോസ് ആന്‍ഡ് ക്യാറ്റില്‍ നായികയായി തന്നെ വിളിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് ഒഴിവാക്കിയെന്നും വളരെയധികം സങ്കടം തോന്നിയെന്നും താരം പറയുന്നു. ദിലീപന്റെ കൂടെ അഭിനയിക്കാന്‍ വളരെ ഇഷടമായിരുന്നുവെന്നും അത് നടന്നില്ലെന്നും താരം പറയുന്നു.
നായികയായി വിളിച്ചപ്പോള്‍ കമ്മിറ്റ് ചെയ്തിരുന്ന പല സ്റ്റേജ് ഷോകളില്‍ നിന്നും തമിഴില്‍ ചിമ്പു നായകനായ സിനിമയില്‍ നായിക വേഷത്തില്‍ നിന്നും ഒഴിവായി മോസ് ആന്‍ഡ് ക്യാറ്റിന് വേണ്ട് തയ്യാറെടുത്തുവെന്നും എന്നാല്‍ ഷൂട്ടിംഗ് തുടങ്ങാന്‍ രണ്ട് ദിവസം മാത്രമുള്ളപ്പോള്‍ ഫാസില്‍ ഫോണില്‍ വിളിച്ചു ഒഴിവാക്കിയ കാര്യം അറിയിച്ചു. ദേഷ്യവും സങ്കടവും പ്രതിക്ഷയുമൊക്കെ നഷ്ടപ്പെട്ടിട്ടും താന്‍ ഓക്കെ സാര്‍ എന്ന് മാത്രമാണ് പറഞ്ഞത്. പിന്നീട് സിനിമ റിലീസ് ചെയ്യുന്ന ദിവസം ദിലീപേട്ടന് വിളിച്ചുവെന്നും ‘ഷംന എന്നെ ശപിക്കരുത്’ എന്ന് പറഞ്ഞു. എന്നാല്‍ താന്‍ അങ്ങനെയൊന്നും ചെയ്യില്ലെന്നും പക്ഷേ എന്നെ ബുദ്ധിമുട്ടിച്ചതിനുള്ള ശിക്ഷ ആ സിനിമയ്ക്ക് ലഭിച്ചുവെന്നും താരം പറയുന്നു.
അടുത്ത സിനിമയില്‍ അവസരം താരമെന്നൊക്കെ ഫാസില്‍ സാര്‍ പറഞ്ഞെങ്കിലും തനിക്ക് താല്‍പ്പര്യം പോയിരുന്നുവെന്നും പിന്നെ കേരളത്തില്‍ വരാന്‍ പോലും ഇഷ്ടമില്ലായിരുന്നുവെന്നും താരം പറയുന്നു. തന്റെ അവസരം നഷ്ട്ടപ്പെടുത്തിയത് ദിലീപേട്ടനുമായി അടുത്ത ബന്ധമുള്ള ഒരാളായിരുന്നുവെന്നും അയാള്‍ ആരായിരുന്നുവെന്ന് തനിക്ക് അറിയാമെന്നും ഷംന കാസിം പറയുന്നു.
