Entertainment

തെലുങ്ക് സീരിയല്‍ നടനായ പ്രഭാകറിന് കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ് വ്യാപനം ദിനംപ്രതി കൂടുകയാണ്. പ്രായമായവര്‍ മുതല്‍ ജനിച്ച് വീഴുന്ന കുട്ടികള്‍ വരെ ഈ വൈറസിന് ഇരയാകാറുണ്ട്. തെലുങ്ക് സീരിയല്‍ നടനായ പ്രഭാകറിന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.

സീരിയല്‍ ചിത്രീകരണത്തനിടെയാണ് അദ്ദേഹം അസുഖബാധിതനായത്. ഇദ്ദേഹത്തിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ആശങ്കയോടെയാണ് സഹ താരങ്ങളും കേട്ടത്. തെലുങ്കിലെ പ്രമുഖ സീരിയല്‍ നടനാണ് പ്രഭാകര്‍.

സീരിയല്‍ ചിത്രീകരണത്തിനിടെ അദ്ദേഹത്തിന് പനിയുടെ ലക്ഷണങ്ങള്‍ കാണുകയും പിന്നീട് ആശുപത്രി പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ഇദ്ദേഹത്തിന്റെ പരിശോധനാഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സൂര്യകാന്തം എന്ന സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കവെയാണ് താരത്തിന്റെ പരിശോധനാഫലം പുറത്തുവന്നത്.

അദ്ദേഹവുമായി ബന്ധമുണ്ടായിരുന്ന മറ്റ് സഹതാരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്. താരവുമായി ബന്ധമുണ്ടായിരുന്ന എല്ലാവരും സെല്‍ഫ് ക്വാറന്റീനിലാണ്.

Most Popular

To Top